HOME
DETAILS

ബഹ്റൈന്‍ പ്രവാസി ഗൈഡൻ‍സ് ഫോറം കര്‍മ്മജ്യോതി പുരസ്കാരം സലാം മമ്പാട്ടുമൂലക്ക്

  
backup
November 30 2019 | 10:11 AM

bahrain-karmajyothi-award

മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം പ്രഖ്യാപിച്ച ഈ വര്‍ഷത്തെ കർ‍മജ്യോതി പുരസ്കാരത്തിന് സാമൂഹികപ്രവർത്തകന്‍ സലാം മമ്പാട്ടുമൂല അർ‍ഹനായി.

ബഹ്റൈനിലെ പ്രവാസി കള്‍ക്കിടയില്‍ സലാം നടത്തിവരുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.

പ്രവാസജീവിതത്തിനിടയിൽ സമൂഹ നന്മക്കായി പ്രയത്നിച്ചവർക്കാണ് വര്‍ഷം തോറും ഈ പുരസ്കാരം നൽ‍കി വരുന്നതെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള വിവിധ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി മുന്‍ പ്രസിഡന്‍റ് കൂടിയായ സലാം ബഹ്റൈനില്‍ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവമാണ്. പരേതരായ പുത്തന്‍പള്ളി മൂസയുടെയും ആമിനയുടെയും മകനായ സലാം വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട് പഞ്ചായത്തിലുള്ള  മമ്പാട്ടുമൂല സ്വദേശിയാണ്. സബ് നയാണ് ഭാര്യ. ഫാസില്‍ മൂസ, ഹാഫിസ് ഫാരിസ് റഹ് മാന്‍, ഫര്‍ഹ, ഫത്വീം എന്നിവര്‍ മക്കളാണ്.

2020 ജനുവരി 17ന് ബഹ്റൈനില്‍ നടക്കുന്ന പ്രവാസി ഗൈഡൻ‍സ് ഫോറത്തിെൻറ വാർ‍ഷിക പൊതു പരിപാടിയില്‍ വെച്ച് സലാമിന് പുരസ്കാരം സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ‍ അറിയിച്ചു.
ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം സമ്മാനിച്ചത്.  
ചടങ്ങില്‍ വെച്ച് അഡ്വ. ലേഖ കക്കാട്, ഷിബു കോശി, നാരായണൻ കുട്ടി, അമൃതാ രവി, റോയ് തോമസ്, മിനി റോയ് തോമസ് എന്നിവരെയും സംഘടന ആദരിക്കും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  19 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  19 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  19 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  20 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  20 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  20 days ago