HOME
DETAILS

കുറ്റം കുറ്റവാളിക്കനുസരിച്ച്

  
backup
December 01 2019 | 03:12 AM

ulkazcha-01-12-2019-njayarprabhaatham

 


''സജ്ജനങ്ങള്‍ നിസാര തിന്മ ചെയ്താല്‍ മഹാപാപം. എല്ലായിടത്തും അതു ചര്‍ച്ചയാകും. അതേസമയം, ദുര്‍ജനങ്ങള്‍ മഹാപാപം ചെയ്താല്‍ അതു നിസാര തിന്മ. അതെവിടെയും ചര്‍ച്ചയാകില്ല. എന്താണ് ഈ വൈരുധ്യത്തിന്റെ അടിസ്ഥാനം..? ദുര്‍ജ്ജനങ്ങള്‍ക്ക് എന്തുമാകാം, സജ്ജനങ്ങള്‍ക്ക് ഒന്നും പറ്റില്ലെന്നാണോ..?'' ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
ഗുരു: ''നിന്റെ സംശയങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി തരാം. നീയൊരു ഗ്ലാസ് പാലുമായി വാ..''
എവിടെന്നോ ഒരു ഗ്ലാസ് ആട്ടിന്‍ പാല്‍ സംഘടിപ്പിച്ച് ശിഷ്യന്‍ ഗുരുവിനു കൊണ്ടുപോയി കൊടുത്തു. ഗുരു അതിലേക്കൊന്ന് നോക്കിയിട്ടു പറഞ്ഞു:
''ഇതല്‍പം രുചിച്ചു നോക്കൂ.. എങ്ങനെയുണ്ടെന്നറിയണമല്ലോ..''
ശിഷ്യന്‍ തന്റെ കൈയിലേക്ക് അല്‍പം ഒഴിച്ച് രുചിച്ചു നോക്കി. നല്ല സ്വാദ്. ഈ അടുത്തൊന്നും ഇതുപോലുള്ള പാല്‍ നുണഞ്ഞിട്ടില്ല.
ഗുരു പറഞ്ഞു: ''ഇനി ഈ പാലിലേക്ക് അല്‍പം പഞ്ചസാരയിടണം..''
ശിഷ്യന്‍ ഒരു ടീ സ്പൂണ്‍ പഞ്ചസാരയിട്ട് ഇളക്കി.
''ഇനി ഒന്നുകൂടി രുചി പരീക്ഷിക്കുക..''-ഗുരു.
രുചിച്ചു നോക്കി; ഭംഗീരം.. പാലിന് സ്വാദ് കൂടിയിരിക്കുന്നു.
ഗുരു പിന്നെയും പറഞ്ഞു: ''ഇനി ഇതിലേക്ക് ഒരു തുള്ളി വിഷം ഒഴിക്കുക..''
വാക്കു പാലിക്കണമല്ലോ.. ഒരു തുള്ളി വിഷം ആ പാലിലുറ്റിച്ചു.
''ഇനി ഈ പാല്‍ കുടിക്കൂ..'' ഗുരുവിന്റെ അടുത്ത കല്‍പന.
''വിഷപ്പാല്‍ കുടിക്കുകയോ..?! ഗുരോ, അതുമാത്രം എന്നോട് പറയരുത്..'' ശിഷ്യന്‍ കെഞ്ചി.
''വിഷപ്പാല്‍ കുടിക്കാന്‍ വിഷമമുണ്ടെങ്കില്‍ വേണ്ടാ. നീയൊരു ഗ്ലാസ് മലിനജലവുമായി വാ..''
കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല. തൊട്ടടുത്തുതന്നെയുണ്ടായിരുന്നു ഒരു ഓവുചാല്‍. അതില്‍നിന്ന് അല്‍പം ഗ്ലാസിലാക്കി ഗുരുവിനുകൊണ്ടുപോയികൊടുത്തു.
ഗുരു പറഞ്ഞു: ''ഈ മലിന ജലം കുടിക്കാന്‍ തയാറുണ്ടോ നീ..?''
''ഇല്ല..''
''എങ്കില്‍ ഇതിലേക്ക് അല്‍പം പാലൊഴിച്ചാല്‍ കുടിക്കുമോ..?''
''ഇല്ല..''
''വിഷമൊഴിച്ചാലോ..?''
''അതേതായാലും ഇല്ല..''
''നിന്റെ സംശയത്തിനുള്ള മറുപടി ഇപ്പോള്‍ കിട്ടിക്കാണും. പാല്‍ പരിശുദ്ധമാണ്. അതിലേക്ക് പഞ്ചസാരയിട്ടാല്‍ അതു മേല്‍ക്കുമേല്‍ സ്വാദിഷ്ടമാകും. ഇനി അതിലേക്ക് ഒരു തുള്ളി വിഷമാണൊഴിക്കുന്നതെങ്കില്‍ അത് മുഴുവന്‍ കേടാകും. നേരെ മറിച്ച് മലിനജലം ആദ്യമേ കേടാണ്. അതിലേക്ക് വിഷമൊഴിച്ചാലും പാലൊഴിച്ചാലും ഒരേ അവസ്ഥയായിരിക്കും; കുടിക്കാന്‍ ആരും സന്നദ്ധരാകില്ല. ഇതുപോലെ, സജ്ജനങ്ങള്‍ പരിശുദ്ധരാണ്. അവരില്‍ നേരിയൊരു തിന്മ സംഭവിച്ചാല്‍തന്നെ അതുവലിയ ചര്‍ച്ചയാകും. ഒരുപക്ഷേ, അവരുടെ മുഴുവന്‍ വിലയും നിലയും അതോടെ നഷ്ടമാകും. നേരെമറിച്ച്, ദുര്‍ജ്ജനങ്ങള്‍ അവിശുദ്ധി ബാധിച്ചവരാണ്. അവര്‍ എത്ര വലിയ തിന്മ ചെയ്താലും ആളുകള്‍ അതു ചര്‍ച്ചയാക്കില്ല. മലിന ജലത്തിലേക്ക് വിഷമൊഴിച്ചാല്‍ ആരുണ്ടതില്‍ പരിഭവിക്കുന്നു. പാലിലേക്ക് വിഷമൊഴിച്ചാലല്ലേ വിഷമമുണ്ടാവുക..''
നിസാര തിന്മകള്‍ നിസാരന്മാര്‍ ചെയ്താല്‍ ജനദൃഷ്ടിയില്‍ അതു നിസാരമായിരിക്കും. എന്നാല്‍ സാരന്മാരാണു നിസാര തിന്മ ചെയ്യുന്നതെങ്കില്‍ അതു വലിയ തിന്മ തന്നെയായിരിക്കും. നിലകൊള്ളുന്നത് നിലത്താണെങ്കില്‍ അവിടെ ഓടുന്നതിനും ചാടുന്നതിനും വലിയ കുഴപ്പമില്ല. വീണാല്‍ നിസാരപരുക്കുകളേ ഉണ്ടാകൂ. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ഗോപുരമുകളിലാണു നിലകൊള്ളുന്നതെങ്കില്‍ നിലത്തുനിന്ന് കളിക്കുന്ന കളി അവിടെ പറ്റില്ല. അവിടെ ഓരോ അടിയും ശ്രദ്ധിച്ചുവേണം വയ്ക്കാന്‍. ചെറുതായൊന്ന് അടിതെറ്റിയാല്‍തന്നെ സംഭവിക്കുന്ന വീഴ്ച മരണവീഴ്ചയായിരിക്കും.
താഴ്തട്ടില്‍ നിലകൊള്ളുന്ന സാധാരണക്കാരനല്ല മുകള്‍തട്ടില്‍ നിലകൊള്ളുന്ന അസാധാരണക്കാരന്‍. സാധാരണക്കാരന്‍ ചെയ്യുന്ന തെറ്റ് ആരും ശ്രദ്ധിക്കില്ല. ആ തെറ്റുകൊണ്ട് വില പോകാന്‍ മാത്രമുള്ള വിലയും നിലയും സമൂഹത്തില്‍ അയാള്‍ക്കുണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഉന്നത പദവിയിലിരിക്കുന്നവന്‍ വലിയ തെറ്റു ചെയ്യണമെന്നില്ല, നിസാരമായ ഒരു തെറ്റു ചെയ്താല്‍തന്നെ വിലയും നിലയും പോകും..
ആദം-ഹവ്വാ ദമ്പതികള്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചത് ബോധപൂര്‍വമായിരുന്നില്ല. അബദ്ധത്തില്‍ വന്നുപോയ പിശകുമാത്രമായിരുന്നു. പക്ഷേ, ആ കുറ്റം ഉന്നത പദവിയലങ്കരിക്കുന്നവരാണു ചെയ്തത് എന്നതിനാല്‍ സ്വര്‍ഗവാസം താല്‍ക്കാലികമായി അവര്‍ക്കു നിഷേധിക്കപ്പെട്ടു.
പ്രധാനമന്ത്രി വീഴുന്നതും സാധാരണക്കാരന്‍ വീഴുന്നതും രണ്ടാണ്. പ്രധാനമന്ത്രി വീഴണമെന്നില്ല, വീഴാന്‍ പോയാല്‍തന്നെ അതു വാര്‍ത്തയാകും. സാധാരണക്കാരന്‍ വീണുമരിച്ചാല്‍പോലും വാര്‍ത്തയായിക്കൊള്ളണമെന്നില്ല.
ഒന്നാം തരത്തിലിരിക്കുന്നവന്‍ പറയുന്ന വാക്കുകളല്ല, പത്താം തരത്തിലിരിക്കുന്നവന്‍ പറയേണ്ടത്. പത്താം തരത്തിലിരിക്കുന്നവന്‍ പറയേണ്ട വാക്കുകളല്ല, പത്താം തരത്തിലെ അധ്യാപകന്‍ പറയേണ്ടത്. പത്താം തരത്തിലെ അധ്യാപകന്‍ പറയുന്ന വാക്കുകളല്ല, ഒരു സമൂഹത്തിന്റെ നേതൃപദവിയിലിരിക്കുന്നവന്‍ പറയേണ്ടത്. പദവി ഉയരുന്നതിനനുസരിച്ച് പദവിക്കു നിരയ്ക്കുന്ന സംസ്‌കാരവും ഉയരണം. പദവിക്കു നിരയ്ക്കാത്ത നിസാര കുഴപ്പങ്ങള്‍ പോലും വലിയ അനര്‍ഥങ്ങള്‍ സൃഷ്ടിക്കും. കയറുന്നത് പടിപടിയായിട്ടാണെങ്കിലും വീഴുന്നത് ഒറ്റയടിക്കായിരിക്കും. പടിപടിയായ വീഴ്ച സഹിക്കാം. പക്ഷേ, ഒറ്റയടിക്കുള്ള വീഴ്ച സഹിക്കാന്‍ കഴിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago