HOME
DETAILS

അധ്യാപകരില്ലാത്തതിനാല്‍ സ്‌കൂളുകളില്‍ ഗുരുതരപ്രതിസന്ധി: പ്രൈമറി വിഭാഗത്തില്‍ 6326 അധ്യാപക ഒഴിവുകള്‍

  
backup
December 04 2018 | 22:12 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-2

#വിനയന്‍ പിലിക്കോട്

ചെറുവത്തൂര്‍: സ്ഥിരാധ്യാപകനിയമനം അനന്തമായി നീണ്ടു പോകുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളില്‍ 6326 ഒഴിവുകളില്‍ സ്ഥിരാധ്യാപകരില്ല. താല്‍കാലിക അധ്യാപകരെ വച്ചാണ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. എല്‍.പി, യു.പി വിഭാഗങ്ങളായി 1415 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.നൂറിലധികം ഒഴിവുകള്‍ എല്ലാ ജില്ലകളിലുമുണ്ട്. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള വിദ്യാലയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന വേളയിലാണ് വിദ്യാലയങ്ങളില്‍ അധ്യാപകരില്ലാത്ത ദുരവസ്ഥ. ആകെയുള്ള നാല് അധ്യാപകരില്‍ സ്ഥിരാധ്യാപകനായി പ്രധാനാധ്യാപകന്‍ മാത്രമുള്ള വിദ്യാലയങ്ങള്‍ പോലും സംസ്ഥാനത്തുണ്ട്. എല്‍.പി, യു.പി സ്‌കൂളുകളില്‍ അധ്യാപകനിയമനത്തിനുള്ള നടപടികള്‍ തുടങ്ങി നാലുവര്‍ഷമായെങ്കിലും റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നത് അനന്തമായി നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം.
തൃശൂര്‍ ജില്ലയിലെ എല്‍.പി മലയാളം, കാസര്‍കോട് ജില്ലയിലെ എല്‍.പി, യു.പി കന്നഡ റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടക്കുന്നതിനാല്‍ അധ്യാപക നിയമനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പി.എസ്.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ചുരുക്കപട്ടികയില്‍ ഇടം പിടിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം സംസ്ഥാന ഓഫിസില്‍ ഉള്‍പ്പെടെ നടത്തി അതിവേഗം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അധ്യാപക നിയമനത്തിന് കെ.ടെറ്റ് യോഗ്യത ബാധകമാക്കാത്തതിനെതിരേ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു.
ഡിസംബര്‍ പത്തിനാണ് ഈ വിഷയത്തില്‍ ട്രൈബ്യൂണല്‍ അന്തിമവാദം കേള്‍ക്കുന്നത്. അതുവരെ നിയമന നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിയമനടപടികള്‍ നീണ്ടുപോവുകയാണെങ്കില്‍ വിദ്യാലയങ്ങളിലെ പ്രവര്‍ത്തനം തന്നെ താളം തെറ്റും .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago