വെള്ളാപ്പള്ളിയെ ചുമതല ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീര്‍ണത: വി.എം സുധീരന്
തിരുവനന്തപുരം: സ്വാര്‍ത്ഥ ലാഭത്തോടെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിറം മാറുകയും നിലപാട് മാറ്റിപ്പറയുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനെ വനിതാ മതില് നിര്‍മിക്കാന്‍ ചുമതല ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീര്‍ണതയാണ് വ്യക്തമാക്കുന്നതെന്ന് വി.എം സുധീരന്.
വെള്ളാപ്പള്ളിയെ കുറിച്ച് പിണറായി തന്നെ മൂന്ന് വര്‍ഷം മുന്‍പ് പറഞ്ഞതും ഇപ്പോള്‍ വനിതാ മതില് സംഘാടന ചുമതല ഏല്‍പ്പിച്ച നടപടിയും തമ്മില്‍ ന്യായീകരിക്കാനാവാത്ത വൈരുധ്യമുണ്ട്. രാഷ്ട്രീയ സത്യസന്ധത തെല്ലെങ്കിലും ഉണ്ടെങ്കില്‍ താന്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ച വെള്ളാപ്പള്ളിയെ ചെയര്‍മാനാക്കിക്കൊണ്ടുള്ള വനിതാ മതില് സംഘാടകസമിതി പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്ന് സുധീരന് ചോദിച്ചു. വര്‍ഗീയ കോമരങ്ങളേയും തീവ്ര ഹിന്ദുത്വവാദികളേയും ഉള്‍പ്പെടുത്തി നടത്തുന്ന ഇത്തരം രാഷ്ട്രീയനീക്കങ്ങള്‍ പാഴ് വേലയായിരിക്കുമെന്നതില് സംശയമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."