പ്രവാസി പുനരധിവാസ പദ്ധതി: സംസ്ഥാനതല കണ്‍വന്‍ഷന്‍ കോഴിക്കോട്ട്
കോഴിക്കോട്: പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണത്തിനായി നോര്‍ക്ക റൂട്ട്‌സ് 31ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടത്തുന്ന സംസ്ഥാനതല കണ്‍വന്‍ഷന്‍ വിജയിപ്പാക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു.
പുനരധിവാസ പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിപുലീകരണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കുറയാതെ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണിത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ വായ്പ ലഭ്യമാക്കും. 20 ലക്ഷം രൂപ വരെ മൂലധനച്ചെലവുള്ള സംരംഭങ്ങളാണ് പദ്ധതിയുടെ പരിധിയില്‍ വരിക. മൂലധനത്തിന്മേല്‍ 15 ശതമാനം സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും.
കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും അനുവദിക്കും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെയും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സ്വാഗതസംഘം രൂപീകരണ യോഗം പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡോ. കെ.എന്‍ രാഘവന്‍, പി.ആര്‍.ഒ ആര്‍. വേണുഗോപാല്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.ടി കുഞ്ഞുമുഹമ്മദ് (ചെയര്‍മാന്‍), കെ. വരദരാജന്‍ (വൈസ് ചെയര്‍മാന്‍), ഡോ. കെ.എന്‍ രാഘവന്‍ (ജനറല്‍ കണ്‍വീനര്‍), ബാദുഷാ കടലുണ്ടി (കണ്‍വീനര്‍), പി. സെയ്താലികുട്ടി (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."