ജി.കെ.എസ്.എഫ് ക്രാഫ്റ്റ് അവാര്‍ഡും മെഗാ സമ്മാന വിതരണവും
കോഴിക്കോട്: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ ഒന്‍പതിന്റെ മെഗാ സമ്മാനങ്ങള്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വിതരണം ചെയ്യുമെന്ന് വകുപ്പ് ഡയറക്ടര്‍ യു.വി. ജോസ് അറിയിച്ചു. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് സമ്മാനവിതരണം. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 2015 ഡിസംബര്‍ ഒന്നു മുതല്‍ 2016 ജനുവരി 31 വരെ രണ്ടു മാസം നീണ്ട വ്യാപാരമേളയില്‍ ചെലവഴിക്കപ്പെട്ട 78,24,000 ലക്ഷം കൂപ്പണുകള്‍ ഉള്‍പ്പെടുത്തി 2016 ഫെബ്രുവരി 24ന് നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാം സമ്മാനം ഒരു കിലോ സ്വര്‍ണവും ഒരു മാരുതി സെലേറിയോ കാറും(ഒരാള്‍ക്ക്), രണ്ടാം സമ്മാനം അര കിലോ സ്വര്‍ണം (ഒരാള്‍ക്ക്), മൂന്നാം സമ്മാനം കാല്‍ കിലോ സ്വര്‍ണം(രണ്ടു പേര്‍ക്ക്), നാലാം സമ്മാനം നാലു മാരുതി സെലേറിയോ കാര്‍ (നാല് പേര്‍ക്ക്), അഞ്ചാം സമ്മാനം 50,000- രൂപ വീതം 56 പേര്‍ക്ക് എന്നിവയാണ്. ജി.കെ.എസ്.എഫിന്റെ പ്രഥമ സംരംഭമായ കരകൗശല മേഖലയില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് കേരള ടൂറിസം ക്രാഫ്റ്റ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും. ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും കരകൗശല വിദഗ്ധര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്.
സീസണ്‍ ഒന്‍പതില്‍ നടപ്പാക്കിയ 'അവര്‍ക്കായി നമുക്കു വാങ്ങാം' പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ വിദ്യാലയങ്ങള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങിനോടനുബന്ധിച്ചു വിതരണം ചെയ്യും. അഗതിമന്ദിരങ്ങള്‍ക്കും സാന്ത്വന കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കുമായി ശേഖരിച്ച വസ്ത്രങ്ങള്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ ചടങ്ങില്‍ ഏറ്റുവാങ്ങും. സീസണ്‍ ഒന്‍പതില്‍ ഒന്നരക്കോടി രൂപയ്ക്കുള്ള മെഗാ സമ്മാനങ്ങളുമായി 10 കോടിയോളം രൂപ മൂല്യമുളള സമ്മാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയതായി ജി.കെ.എസ്.എഫ് ഡയറക്ടര്‍ യു.വി.ജോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."