HOME
DETAILS

രാസദുരന്ത പ്രതിരോധം: അടിയന്തരഘട്ട പ്രതികരണ വാഹനങ്ങള്‍ എത്തി

  
backup
August 08 2016 | 19:08 PM

%e0%b4%b0%e0%b4%be%e0%b4%b8%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf

തിരുവനന്തപുരം: രാസദുരന്ത പ്രതിരോധം ലക്ഷ്യമിട്ട് എണ്ണക്കമ്പനികള്‍ അടിയന്തരഘട്ട പ്രതികരണ വാഹനങ്ങള്‍ (എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍, ഇ.ആര്‍.വി) സംസ്ഥാനത്തെ പ്ലാന്റുകളില്‍ എത്തിച്ചു. സര്‍ക്കാരിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 20 കോടി രൂപ ചെലവിട്ട് അഞ്ചു വാഹനങ്ങളാണ് കമ്പനികള്‍ സ്വന്തമാക്കിയത്. ഒരു വാഹനത്തിന് നാലുകോടി രൂപയാണ് വില. ആദ്യഘട്ടത്തില്‍ മൂന്നുപ്ലാന്റുകളില്‍ മൂന്നു വാഹനങ്ങള്‍ എത്തിച്ചു. രണ്ടു വാഹനങ്ങള്‍ കൂടി ഉടന്‍ എത്തിക്കുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
എറണാകുളത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റ്(എച്ച്.പി), കോഴിക്കോടുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റ്(ഐ.ഒ.സി), തിരുവനന്തപുരത്തെ ഭാരത് പെട്രോളിയം ആന്റ് ഓയില്‍ കംപോണന്‍സ് പ്ലാന്റ് (ബി.പി.സി.എല്‍) എന്നിവിടങ്ങളിലാണ് അടിയന്തരഘട്ട പ്രതികരണ വാഹനങ്ങള്‍ എത്തിയത്. സംസ്ഥാനത്ത് ഗ്യാസ്ടാങ്കര്‍ ദുരന്തങ്ങളും മറ്റു രാസദുരന്തങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്.

രാസദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ എണ്ണക്കമ്പനികള്‍ ജാഗ്രത കാട്ടണമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതാണ്. വിദേശനിര്‍മിത വാഹനങ്ങള്‍ വാങ്ങാന്‍ കോടികള്‍ ചെലവാകുമെന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം കമ്പനികള്‍ നിരന്തരം അവഗണിക്കുകയായിരുന്നു. എന്നാല്‍, ദുരന്തനിവാരണ അതോറിറ്റി എണ്ണക്കമ്പനികള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കാട്ടി കഴിഞ്ഞമാസം നോട്ടിസ് നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ പൂട്ടുമെന്നു മുന്നറിയിപ്പും നല്‍കി. ഇതേതുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ സംസ്ഥാനത്തെ പ്ലാന്റുകളില്‍ അത്യാധുനിക വാഹനങ്ങള്‍ എത്തിച്ചത്. ഗ്യാസ്ടാങ്കറുകള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങളില്‍ ഇ.ആര്‍.വി എത്തിയാല്‍ ഗ്യാസ് ചോര്‍ച്ച അടയ്ക്കാനാകും. അപകടത്തില്‍പ്പെടുന്ന ടാങ്കറില്‍ നിന്നു രാസവസ്തുക്കള്‍ പൂര്‍ണമായി മാറ്റാനും സാധിക്കും. അടിയന്തരഘട്ട പ്രതികരണ വാഹനത്തിന് തീ പിടിക്കില്ലെന്നതാണു പ്രത്യേകത.

രണ്ടംഘട്ടത്തില്‍ എത്തിക്കുന്ന വാഹനങ്ങളില്‍ ഒരെണ്ണം പ്രധാന ഹൈവേകളിലുണ്ടാകുന്ന ഗ്യാസ്ടാങ്കര്‍ അപകടങ്ങളില്‍ സഹായമെത്തിക്കാന്‍ മുഴുവന്‍ സമയവും ഉപയോഗിക്കും. രാസദുരന്തങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിലവില്‍ സംസ്ഥാനത്ത് യാതൊരു സംവിധാനങ്ങളുമില്ല. ഫയര്‍ഫോഴ്‌സും പൊലിസും ദുരന്തനിവാരണ അതോറിറ്റിയും ദുരന്തമുഖത്ത് നിസ്സഹായരാകുന്നത് ഇത്തരം അത്യാധുനിക സംവിധാനങ്ങളുടെ അഭാവം മൂലമാണ്. ഇതു പരിഹരിക്കുന്നതിനാണ് ഇ.ആര്‍.വി എത്തിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. എറണാകുളത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വാഹനമുണ്ടെങ്കിലും ഇതു പുറത്തുണ്ടാകുന്ന അപകടസ്ഥലങ്ങളില്‍ കൊണ്ടുപോകാറില്ല. പ്ലാന്റിലുണ്ടാകുന്ന തീപിടിത്തവും ഗ്യാസ് ചോര്‍ച്ചയുമൊക്കെ പരിഹരിക്കുകയാണ് ഇതിന്റെ ജോലി.

എണ്ണക്കമ്പനികളുടെ പ്ലാന്റില്‍ നിന്നു പെട്രോളും ഡീസലും മറ്റു വാതകങ്ങളും നിറച്ച ടാങ്കറുകള്‍ മറ്റിടങ്ങളിലേക്കു പോകുന്നത് യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ്. ഓരോ ടാങ്കര്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലും എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ലായിരുന്നു. നിലവില്‍ ഇ.ആര്‍.വി എത്തിച്ചതോടെ സംസ്ഥാനത്ത് രാസദുരന്തങ്ങളില്‍ സഹായമെത്തിക്കാന്‍ സാധിക്കുമെന്ന ആശ്വാസമാണ് സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കുമുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago