HOME
DETAILS
MAL
ജി.എസ്.ടി: ബോധവല്‍ക്കരണ സെമിനാര്‍ മൂന്നിന്
backup
August 01 2017 | 02:08 AM
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ രാജ്യത്ത് നടപ്പാക്കിയ ചരക്ക് സേവന നികുതിയെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ജില്ലാ കമ്മിറ്റി കൗണ്‍സില്‍ അംഗങ്ങള്‍, യൂനിറ്റ് ഭാരവാഹികള്‍, വ്യാപാരികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാര്‍ ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. ടാക്സ് പ്രാക്ടീഷണര്‍ വെങ്കിട രാമയ്യര് സെമിനാറിന് നേതൃത്വം നല്‍കും. ജി.എസ്.ടിയില്‍ വ്യാപാരികള്‍ക്കുള്ള ആശങ്കകളും സംശയങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."