HOME
DETAILS
MAL
നോട്ട് മഴ: പരുത്തിപ്രയില്‍ നിരവധി പേര്‍ക്ക് പണം ലഭിച്ചു
backup
August 01 2017 | 02:08 AM
വടക്കാഞ്ചേരി : സംസ്ഥാന പാതയില്‍ ഉത്രാളിക്കാവ് ക്ഷേത്രത്തിനും, പരുത്തിപ്ര സ്‌കൂള്‍ സ്റ്റോപ്പിനും ഇടയില്‍ നോട്ട് മഴ. കാറ്റില്‍ പറന്ന് നടക്കുന്ന നിലയിലായിരുന്നു നൂറിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകള്‍. ഇന്നലെ വൈകീട്ട് നാലരയോടെയാണ് റോഡാ കെ നോട്ട് പരന്ന് കിടക്കുന്നത് വാഹനയാത്രക്കാരുടേയും, കാല്‍നടയാത്രക്കാരുടേയും ശ്രദ്ധയില്‍ പെടുന്നത്. ഈ സമയത്ത് ഇതിലൂടെ കടന്ന് പോയവര്‍ ക്കെല്ലാം നോട്ട് ലഭിച്ചു. റോഡില്‍ തിരക്ക് കണ്ട് പാതയോരത്തെ വീട്ടുകാര്‍ പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേയ്ക്കും വിവിധ വാഹന ഉടമകള്‍ നോട്ടുമായി കടന്നിരുന്നു. ഈ വഴിയിലൂടെ ബൈക്കില്‍ പോയിരുന്ന യുവാക്കളുടെ കയ്യില്‍ നിന്ന് തെറിച്ച് പോയതാണ് നോട്ടുകളെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."