HOME
DETAILS

എന്‍.എസ്.എസിനെ മയപ്പെടുത്താന്‍ സര്‍ക്കാര്‍; ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ദൂതുമായി പെരുന്നയില്‍

  
backup
December 03 2019 | 04:12 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4

 

 


കോട്ടയം: ആചാര വിശ്വാസ സംരക്ഷണത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമം തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍.വാസുവാണ് അനുനയ നീക്ക ദൂതുമായി പെരുന്നയില്‍ എത്തിയത്. ശബരിമല യുവതീ പ്രവേശന വിഷയത്തെ ചൊല്ലി സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയത്. ജി. സുകുമാരന്‍ നായരുമായി നടത്തിയ കൂടിക്കാഴ്ച 15 മിനുട്ടോളം നീണ്ടു. ശബരിമലയില്‍ യുവതികളെ ഇത്തവണ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചു.ശബരിമലയില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതിനെ എന്‍.എസ്.എസ് നേതൃത്വം അനുകൂലിച്ചിരുന്നില്ല. ഈ നിലപാട് ചര്‍ച്ചയില്‍ ജി.സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു. എന്‍.എസ്.എസിനെ ഏത് വിധേനയേയും അനുനയിപ്പിക്കുന്നതിനുള്ളനീക്കം ഉപതെരഞ്ഞെടുപ്പിന് ശേഷം സി.പി.എം നേതൃത്വം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വട്ടിയൂര്‍കാവില്‍ സമുദായം പറഞ്ഞ് വോട്ട് പിടിച്ചുവെന്ന് ചൂണ്ടിക്കാട്ടി എന്‍.എസ്.എസിനെതിരേ സി.പി.എം നല്‍കിയ പരാതി കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago