HOME
DETAILS

ആള്‍ക്കൂട്ടമല്ല നയിക്കേണ്ടത്

  
backup
December 03 2019 | 04:12 AM

mullapalli-ramachandran-796531-2

 

 

 


തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന അനിശ്ചിതമായി നീളുന്നതിനിടെ ഗ്രൂപ്പുകള്‍ക്കെതിരേ ഇതാദ്യമായി തുറന്നടിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി.
ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്നും ജനപ്രതിനിധികളായിട്ടുള്ളവര്‍ പാര്‍ട്ടി ഭാരവാഹികളാകേണ്ടതില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതാദ്യമായാണ് പുനഃസംഘടന സംബന്ധിച്ച വിഷയത്തില്‍ തുറന്നു പറയാന്‍ മുല്ലപ്പള്ളി തയാറായത്. പ്രശ്‌നങ്ങളില്ലെന്നു വരുത്തിത്തീര്‍ത്ത് തങ്ങളുടെ വരുതിയില്‍ കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കാമെന്ന എ, ഐ ഗ്രൂപ്പുകളുടെ ലക്ഷ്യമാണ് മുല്ലപ്പള്ളി തകര്‍ത്തത്.
പുനഃസംഘടനയില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. പുനഃസംഘടനയിലെ കാലതാമസം ഗുണം ചെയ്യില്ല. ആന്റണിയും തെന്നലയും ഒഴിച്ച് എല്ലാവരും പട്ടിക തന്നു. ഇതില്‍ തന്റെ സുചിന്തിതമായ അഭിപ്രായം രേഖപ്പെടുത്തി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നിരവധി തിരക്കുകള്‍ ഉണ്ട്. മാത്രമല്ല ഒരുവര്‍ഷം മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് നുള്ളത്. ഇതിനിടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ അവര്‍ക്ക് ആവുമോ. അവര്‍ക്ക് പാര്‍ട്ടിയില്‍ സജീവമാകാന്‍ സമയമുണ്ടോയെന്നുള്ള തന്റെ അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.
പി.സി ചാക്കോ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടുമാണ് മുല്ലപ്പള്ളി കൈക്കൊണ്ടത്. ഗ്രൂപ്പുകള്‍ക്കു പുറമേ ഗ്രൂപ്പില്ലാത്ത വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ട തങ്ങളുടെ ആളുകളുടെ പട്ടിക മുല്ലപ്പള്ളിക്കു നല്‍കിയിരുന്നു. ഇരട്ടപ്പദവിയെ മുല്ലപ്പള്ളി നേരത്തെതന്നെ എതിര്‍ത്തിരുന്നതാണ്. പക്ഷേ ഗ്രൂപ്പുകള്‍ ജനപ്രതിനിധികളായിരിക്കുന്നവര്‍ക്കുതന്നെ പാര്‍ട്ടി പദവികളും നല്‍കാനായി നിലകൊണ്ടതോടെ മുല്ലപ്പള്ളിയുടെ എതിര്‍പ്പിന് വിലയില്ലാതായി.
ഗ്രൂപ്പുകള്‍ സമ്മര്‍ദം ചെലുത്തി അവരുടെ ആളുകളെ ഭാരവാഹി സ്ഥാനങ്ങളിലേക്ക് തിരുകിക്കയറ്റുമ്പോള്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു മുല്ലപ്പള്ളി. ഇക്കാര്യം പലതവണ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്തിട്ടും പരിഹാരം ഉണ്ടാക്കാനാകാത്ത അവസ്ഥയില്‍, പ്രസിഡന്റെന്ന നിലയിലുള്ള എതിര്‍പ്പോടെയാണ് മുല്ലപ്പള്ളി, പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയത്. മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷയോട് നേരിട്ട് തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു.
ഗ്രൂപ്പ് വീതംവയ്പ്പുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന വ്യക്തമായ സന്ദേശമാണ് മുല്ലപ്പള്ളി നല്‍കിയിരിക്കുന്നത്. ഗ്രൂപ്പുകളെ എതിര്‍ഭാഗത്ത് നിര്‍ത്തി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ മുല്ലപ്പള്ളിക്ക് കഴിയുമോയെന്നാണ് ഇനി കാണേണ്ടത്. പ്രവര്‍ത്തനത്തിനുള്ള എല്ലാ വാതിലുകളും അടച്ച് വി.എം സുധീരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കിയതുപോലുള്ള നീക്കങ്ങളാകും ഇനി മുല്ലപ്പള്ളിക്കെതിരേ നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago