ചോക്കാട് നാല്പത് സെന്റില്‍ ആദിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു
കാളികാവ്: ചോക്കാട് നാല്പത് സെന്റ് കോളനിയില്‍ ആദിവാസികള്‍ കൂടി വെള്ളത്തിനായി അലയുന്നു. കോളനിയോടു ചേര്‍ന്നുള്ള കാട്ടുചോലകള്‍ കൂടി വറ്റിയതോടെ ആദിവാസികള്‍ കുടിവെള്ളത്തിന് പ്രയാസപ്പെടുകയാണ്. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാല്പത് സെന്റ് കോളനിയെ കുടിവെള്ള പ്രശ്നം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൂറിലേറെ വീടുകളുള്ള കോളനിയില്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കുന്നത് കുറഞ്ഞ സമയം മാത്രമാണ്.
കോളനിയുടെ മുകളിലെ വീടുകളിലുളളവരാണ് കൂടുതല്‍ പ്രയാസപ്പെടുന്നത്. ചോലയോട് ചേര്‍ന്നുള്ള സ്ഥലത്ത് കുഴിയുണ്ടാക്കി അതില്‍ നിന്നാണ് വെള്ളമെടുക്കന്നത്. കുത്തനെയുള്ള സ്ഥലത്ത് നിന്ന് പ്രയാസപ്പെട്ടാണ് ആദിവാസികള്‍ കുടിലിനുള്ളില്‍ വെള്ളമെത്തിക്കുന്നത്. കുട്ടികള്‍ ഉള്പടെയുള്ളവര് ചേര്‍ന്നാണ് വെള്ളമെത്തിക്കുന്നത്. കോളനിക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള വെള്ളവും ചോലകളോട് ചേര്‍ന്നുള്ള കുഴിയില്‍ നിന്നാണ് എടുക്കുന്നത്.
നാല്പത് വര്‍ഷം മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വെള്ളമാണ് ആദിവാസികള്‍ ആശ്രയിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ ദ്രവിച്ച പൈപ്പ് തകരുന്നത് പതിവാണ്. പൈപ്പിന്റെ തകരാര്‍ താല്‍ക്കാലികമായി പരിഹരിക്കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ സമയമാണ് വെള്ളം ലഭിക്കുന്നത്. മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത് തന്നെ ദിവസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ്.
ഉച്ചയോടെ സംഭരണിയിലെ വെള്ളം തീരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്പടെയുള്ളവര് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രയാസപ്പെടുകയാണെന്ന് ആദിവാസികള്‍ പറയുന്നത്.
പൈപ്പ് സ്ഥാപിക്കാത്ത വീടുകളിലുള്ളവര്‍ ചോലയില്‍ നിന്ന് തന്നെ വെള്ളമെടുക്കണം. വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക സൗകര്യമില്ലാത്ത കിണറ്റില്‍ നിന്ന് പ്രയാസപ്പെട്ടും ആദിവാസികള്‍ വെള്ളമെടുക്കുന്നുണ്ട്.
വേനല്‍ രൂക്ഷമാകും മുന്‍പ് കുടിവെള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്ന് അധികൃതരോട് ആവിവാസികള് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."