തളിപ്പറമ്പ് ഞാറ്റുവയലിലും പട്ടുവം മുതുകുടയിലും ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം
തളിപ്പറമ്പ്: ഞാറ്റുവയലിലും പട്ടുവം മുതുകുടയിലും ഭാന്ത്രന്‍ കുറുക്കന്റെ അക്രമം. മുതുകുടയില്‍ അക്രമത്തില്‍ രണ്ടു വയോധികര്‍ക്കും ഒരു യുവാവിനും രണ്ടു പശുക്കുട്ടികള്‍ക്കും പരുക്കേറ്റു.
തളിപ്പറമ്പില്‍ മൂന്നു പേര്‍ക്കും കടിയേറ്റു. പട്ടുവം മുതുകുടയിലും കാവുങ്കലിലുമാണ് ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം നടന്നത്. പരുക്കേറ്റ മുതുകുടയിലെ കാമ്പ്രത്ത് മീനാക്ഷി (85), പേരമകളുടെ ഭര്‍ത്താവ് നെടുവിലൂരിലെ അശോകന്‍(45), കാവുങ്കലിലെ പനക്കട വീട്ടില്‍ നാരായണി (70) എന്നിവരെ ആദ്യം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. റോഡിലൂടെ നടന്നു പോകുമ്പോഴാണ് അശോകന് കടിയേറ്റത്.
മീനാക്ഷിയെയും നാരായണിയെയും വീട്ടില്‍ കയറിയാണ് കടിച്ചത്. മുതുകുടയിലെ പി.ബാലകൃഷ്ണന്‍, സഹോദരന്‍ പി. വിശ്വനാഥന്‍ എന്നിവരുടെ പശുക്കുട്ടികള്‍ക്കാണ് കടിയേറ്റത്. മുറിയാത്തോട് മൃഗാശുപത്രിയിലെ ഡോ. ശ്രുതി, എസ്. വിഷ്ണു, അറ്റന്‍ഡര്‍ പി. ദീപ എന്നിവരെത്തി പശുക്കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. വൈകിട്ട് 4.30 ഓടെയാണ് തളിപ്പറമ്പ് ഞാറ്റുവയലില്‍ ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം നടന്നത്. മൂന്നു പേര്‍ക്കാണ് കടിയേറ്റത്. കഴിഞ്ഞാഴ്ച ക്ഷേത്ര ദര്‍ശനത്തിനു പേകുന്നവരെ പേയിളകിയ പശു അക്രമിച്ചിരുന്നു. മറ്റു പല സ്ഥലങ്ങളിലും പകല്‍ സമയത്ത് കുറുക്കന്റെ ശല്ല്യമുള്ളതായി പരാതിയുണ്ട്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."