പയ്യന്നൂര്‍ ടൂറിസം പദ്ധതി: പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടും
പയ്യന്നൂര്‍: പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ പയ്യന്നൂരിനെ പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബസപ്പെട്ടവരുടെ അവലോകന യോഗത്തില്‍ തീരുമാനം.
ഇതിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ പദ്ധതി വേഗത്തില്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. പയ്യന്നൂര്‍ മണ്ഡലത്തിന് സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്താനും ശ്രമമുണ്ടണ്ട്. സി. കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ റൂറല്‍ ബേങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍,രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍, കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, വി നാരായണന്‍, ടി.ഐ മധുസൂദനന്‍, പി സന്തോഷ്, പി ശശിധരന്‍, കെ നാരായണന്‍, കെ.പി മധു, ഇ ഭാസ്‌ക്കരന്‍, ഡോ.രാമന്തളി രവി, ടി.വി മധുകുമാര്‍, കെ.എന്‍ സജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."