വടക്കന് പറവൂരില്‍ യുവാവിന്റെ കൊലാതകം: മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. അങ്കമാലിയില്‍ വെച്ച് പ്രതികള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയായിരുന്നു.
റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിലാണ് വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബറാകിനെ കുത്തിക്കൊലപ്പെടുത്തുന്നത്. കുത്തേല്‍ക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്കും പരുക്കേറ്റിരുന്നു. മാവിന്‍ചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്.
റെന്റ് കാര്‍ ഇടപാടിനെച്ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണ് കൊലപാതകത്തിന് വഴിവെച്ചതെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തിന് പിന്നാലെ നാലു പ്രതികള്‍ ഒളിവില്‍ പോയി. ഇവരില്‍ മൂന്നു പേരാണ് പുലര്‍ച്ചെ രണ്ടുമണിയോടെ കീഴടങ്ങുന്നതിനായി അങ്കമാലിയില്‍ എത്തിയത്. സംഭവത്തിന് പിന്നാലെ രണ്ട് സംഘങ്ങളായി ജില്ല വിട്ട പ്രതികള്‍ പിന്നീട് അഭിഭാഷകന്‍ മുഖേന നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കീഴടങ്ങാമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."