ഓഗസ്റ്റിലെ റേഷന്‍ വിതരണം
കാസര്‍കോട്: ഈ മാസം ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 25 കിലോ അരിയും രണ്ടുരൂപ നിരക്കില്‍ എട്ടുകിലോ ഗോതമ്പും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ എട്ടുകിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ടുകിലോ ഗോതമ്പും എ.പി.എല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ എട്ട് കിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ട് കിലോ ഗോതമ്പും ലഭിക്കും. എ. എ. വൈ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരിയും സൗജന്യമായി ലഭിക്കും. ജില്ലയിലെ മുഴുവന്‍ വൈദ്യുതീകരിച്ച വീട്ടിലെ റേഷന്‍കാര്‍ഡിന് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാലു ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും.
എല്ലാ എ.പി.എല്‍ കാര്‍ഡുടമകള്‍ക്കും രണ്ടുകിലോ വീതം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കില്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട അരി വിഹിതം ലഭിക്കും. കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും, തൂക്കത്തിലും, വിലയിലും, ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്.
പരാതിയുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫിസ് കാസര്‍കോട് 04994 230108, താലൂക്ക് സപ്ലൈ ഓഫിസ് ഹോസ്ദുര്‍ഗ്ഗ് 04672 204044, താലൂക്ക് സപ്ലൈ ഓഫിസ് മഞ്ചേശ്വരം 04998 240089, താലൂക്ക് സപ്ലൈ ഓഫിസ് വെളളരിക്കുണ്ട് 04672 242720, ജില്ലാ സപ്ലൈ ഓഫിസ് കാസര്‍കോട് 04994 255138, ടോള്‍ഫ്രീ നമ്പര്‍ (1) 1800-425-1550 (2) 1967 എന്നീ നമ്പറുകളില്‍ അറിയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."