HOME
DETAILS
MAL
കടലാടിപ്പാറ ഖനന അനുമതി; യു.ഡി.എഫ് പ്രതിരോധം തീര്‍ക്കും
backup
August 08 2016 | 20:08 PM
കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഖനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഉണ്ടെന്ന കാരണം പറഞ്ഞ് ആശപുര കമ്പനി മുതിരുകയാണെങ്കില്‍ പ്രദേശവാസികളായ ജനങ്ങളുമായി ചേര്‍ന്ന് യു.ഡി.എഫ് ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സി മുഹമ്മദ് കുഞ്ഞി അറിയിച്ചു. ഏക്കറുകളോളം നീണ്ടു നില്ക്കുന്ന ജൈവ കലവറയാണ് കടലാടിപ്പാറ. ഖനം നടത്തുകയാണെങ്കില്‍ പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാകുമെന്ന് മാത്രമല്ല പരിസര മലിനീകരണം കൊണ്ട് ജനജീവിതം തന്നെ ദുസഹമാകും. ഖനത്തിനെതിരേ നേരത്തെ നിലപാട് സ്വീകരിച്ച സി.പി.എം, ഭരണത്തില്‍ വന്നപ്പോള്‍ ആശപുര കമ്പനിക്കനുകൂലമായി ഉത്തരവ് നല്‍കിയത് കടുത്ത ജനവഞ്ചനയാണെന്ന് സി. മുഹമ്മദ് കുഞ്ഞി കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."