നാട്ടുകാരെ വട്ടം കറക്കി പൂച്ച മുങ്ങി
എടപ്പാള്‍: നാട്ടുകാരെ മണിക്കൂറുകളോളം വട്ടം കറക്കിയ പൂച്ച ഒടുവില്‍ മുങ്ങി. ഇന്നലെ രാവിലെ എട്ടരയോടെ എടപ്പാള്‍ പഴയ ബ്ലോക്കിന് സമീപത്താണ് സംഭവം നടന്നത്. പ്രസവിച്ച് കുഞ്ഞുങ്ങളുമായി നടന്നിരുന്ന പൂച്ചയെ വാഹനമിടിച്ചതോടെയാണ് സംഭവത്തിന് തുടക്കം. വിവരമറിഞ്ഞ പഞ്ചായത്തംഗം വി.കെ.എ മജീദും നാട്ടുകാരന്‍ കെ ഇസ്മാഈലും ചേര്‍ന്ന് പൂച്ചയെ വട്ടംകുളം മൃഗാശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് വെറ്റിനറി സര്‍ജന്‍ മോഹന്‍കുമാര്‍ പൂച്ചക്ക് മുറിവുണങ്ങാനും വേദനക്കുമുള്ള ഇഞ്ചക്ഷന്‍ നല്‍കി. ഡോക്ടര്‍ കൈക്ക് പരുക്കേറ്റ് വിശ്രമത്തിലായതിനാല്‍ കൂടുതല്‍ പരിശോധനക്ക് പൂച്ചയെ എടപ്പാള്‍ മൃഗാശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂച്ചയുടെ തലക്കോ മറ്റ് അവയവങ്ങള്‍ക്കോ പരുക്കില്ലെന്ന് ബോധ്യപെട്ടു. ഇതിനിടയില്‍ പൂച്ച ഇവരുടെ കൈില്‍ നിന്നും ഓടി രക്ഷപെട്ടു.ഇതോടെ പൂച്ച ക്കുട്ടികളെ എന്ത് ചെയ്യുമെന്നറിയാതെ നാട്ടുകാര്‍ കുഴങ്ങി. മണിക്കൂറുകളോളം പൂച്ചയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല തുടര്‍ന്ന് കുഞ്ഞുങ്ങളെ മൃഗാശുപത്രിയിലെത്തിച്ചു.പൂച്ചയെത്തി കുഞ്ഞുങ്ങളെ കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."