HOME
DETAILS

പൊതുകിണറുകള്‍ ഇനി 'പുതു കിണറുകള്‍'

  
backup
December 06 2018 | 02:12 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81-%e0%b4%95

എരുമപ്പട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ പൊതുകിണറുകള്‍ ശുചീകരിച്ച് സംരക്ഷിയ്ക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 2017-18 വര്‍ഷത്തെ പദ്ധതിയില്‍ 3,75,000 വകയിരുത്തി പഞ്ചായത്ത് ഭരണസമിതിയാണ് കിണറുകളുടെ നവീകരണം നടത്തുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ പൊതു കിണറുകള്‍ മാലിന്യം നിറഞ്ഞും പുല്ലും ചെടിയും വളര്‍ന്ന് കാട് പിടിച്ചും നശിച്ച് കൊണ്ടിരിക്കുകയാണ്. ചില കിണറുകളില്‍ ശുചിത്വമിഷന്റെ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പൊതുകിണറുകളില്‍ പലതും നാട്ടുകാര്‍ തന്നെയാണ് മാലിന്യം നിക്ഷേപിച്ച് ഉപയോഗ ശൂന്യമാക്കി മാറ്റിയത്. ഒന്‍പതാം വാര്‍ഡിലെ ചിറ്റണ്ടയിലുള്ള പൊതുകിണറില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വന്‍തോതിലാണ് തള്ളിയിരിക്കുന്നത്. ഇത് സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സി.കെ രാജന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി എന്നിവര്‍ കിണറും പരിസരവും സന്ദര്‍ശിച്ചു. ഇതിന് ശേഷമാണ് ക്ലീന്‍ ഗ്രീന്‍ എരുമപ്പെട്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ സംരക്ഷണത്തിന് ഫണ്ട് അനുവദിച്ചത്. ചിറ്റണ്ടയിലെ രണ്ട് കിണറുകളും, കുണ്ടന്നൂര്‍ ചുങ്കം, എരുമപ്പെട്ടി മദ്‌റസ, എരുമപ്പെട്ടി ഉമിക്കുന്ന് എന്നീ അഞ്ച് കിണറുകളാണ് ആദ്യഘട്ടത്തില്‍ ശുചീകരണം നടത്തുന്നത്.  ശുചീകരണത്തിന് ശേഷം കിണറുകള്‍ ഇരുമ്പ് നെറ്റിട്ട് സംരക്ഷിക്കും .കഴിഞ്ഞവര്‍ഷങ്ങളില്‍ കിണറുകളില്‍ ശുചീകരണം നടത്തിയിരുന്നെങ്കിലും പിന്നീടും മാലിന്യം തള്ളുന്ന അവസ്ഥയാണുള്ളതെന്നും പൊതു ജനങ്ങളുടെ സഹകരണം കിണര്‍ സംരക്ഷണത്തിന് അനിവാര്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  13 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  23 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago