നവയുഗം നിയമസഹായവേദി ഹെൽപ്പ് ഡെസ്ക്ക് സത്യൻ മൊകേരി ഉദ്ഘാടനം ചെയ്‌തു
ദമാം: കിഴക്കൻ സഊദിയിൽ കഴിഞ്ഞ ഒൻപതു വർഷക്കാലമായി നടന്നു വരുന്ന നവയുഗം നിയമസഹായവേദിയുടെ പ്രവാസി ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം ഇനി മുതൽ ദമാം ബദർ അൽ റാബി ഹാളിലും ലഭ്യമാകും. ബദർ അൽ റാബി ഹാളിലെ പ്രവാസി ഹെൽപ്പ് ഡെസ്‌ക് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുൻ എം.എൽ.എ യുമായ സത്യൻ മൊകേരി നിർവ്വഹിച്ചു. നവയുഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, കക്ഷി രാഷ്ട്രീയഭേദം കൂടാതെ വിഷമങ്ങളിൽപ്പെട്ട പ്രവാസികൾക്ക് കൂടുതൽ ശക്തമായ പിന്തുണ നൽകാൻ ഹെൽപ്പ് ഡെസ്ക്കിനു കഴിയട്ടെ എന്ന് അദ്ദേഹം ഉണർത്തി.
കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഷിബുകുമാർ, ഉണ്ണി പൂച്ചെടിയൽ, ബദർ അൽറാബി എം.ഡി അഹമ്മദ് പുളിയ്ക്കൽ, ജനറൽ മാനേജർ നിഹാൽ മുഹമ്മദ്, അഡ്‌മിൻ മാനേജർ ഹബീബ് ഏലംകുളം എന്നിവർ സംസാരിച്ചു. ബദർ അൽറാബി ആരംഭിക്കുന്ന കസ്റ്റമർ പ്രിവിലേജ് കാർഡിന്റെ വിതരണോൽഘാടനവും സത്യൻ മൊകേരി നിർവ്വഹിച്ചു
.
എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴു മണി മുതൽ ഒൻപതു മണി വരെയാണ് പ്രവാസി ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്ക് 0551379492, 0567103250, 0557133992 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."