വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ കേസെടുത്തു
കുറ്റിപ്പുറം: വിദ്യാര്‍ഥിനിയെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തിരൂര്‍ ഡി.വൈ.എസ്.പി കോളജിലെത്തി പരാതിക്കാരിയായ വിദ്യാര്‍ഥിനിയില്‍ നിന്നും നേരിട്ട് മൊഴി രേഖപ്പെടുത്തി. കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജിലെ ഷഫീര്‍ എന്ന ഇംഗ്ലീഷ് അധ്യാപകനെതിരേയാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തത്. അതേ സമയം അധ്യാപകന് ഒളിവില്‍ പോയതായി സൂചനയുണ്ട്. വിദ്യാര്‍ഥിനിയെ അപമാനിച്ച അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
സമരം ഒത്ത് തീര്‍പ്പാക്കാനുള്ള കോളജ് അധികൃതരുടെയും പി.ടി.എ കമ്മിറ്റിയുടെയും ശ്രമം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിയ്ക്കുകയാണ്. അധ്യാപകന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ പ്രതിഷേധം കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകളിലേക്ക് വ്യാപിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."