സ്വാതന്ത്ര്യ ദിനം മധുരിക്കാന്‍ യു.എ.ഇ പൗരന്റെ വക പാല്‍പായസം
തൃക്കരിപ്പൂര്‍: സ്വാതന്ത്ര്യ ദിനം മധുരമാക്കാന്‍ യു.എ.ഇ പൗരന്റെ വക പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് പാല്‍പായസം. യു.എ.ഇ പൗരനായ മുഹമ്മദ് ജുമാ അല്‍ മെഹൈരിയാണ് ഒന്നുമുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്ക് പാല്‍പയാം നല്‍കാന്‍ ഏര്‍പ്പാടാക്കിയത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ അറബിക് ക്ലബ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജുമാ അല്‍ മെഹൈരി. തന്റെ സുഹൃത്തായ ഉടുമ്പുന്തലയിലെ ഒരു വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യു.എ.ഇ പൗരന്‍. സ്‌കൂളിലെ അറബിക് അധ്യാപകരായ കെ ഉഹമ്മദ് ശരീഫിന്റെയും, എ.ജി ആശിഖ് നിസാമിയുടെ ക്ഷണപ്രകാരമാണ് സ്വദേശത്തേക്കുള്ള മടക്കയാത്ര ടിക്കറ്റ് മാറ്റി സ്‌കൂളിലെ അറബിക് ക്ലബ് ഉദ്ഘാടന ചടങ്ങിലെത്തിയത്. അറബി ഭാഷാ പഠനത്തിന് കേരളത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുകയും അറബി പഠിക്കുന്ന കുട്ടികളുമായി ചിരിച്ചും കളിച്ചും സംവദിച്ചും ഒപ്പം കൂടി.
സംവദിക്കാനെത്തിയ കുട്ടികള്‍ കേരളത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിന്റെ മഹിമ ഞാന്‍ കേട്ടിട്ടുണ്ട് എന്റെ പിതാവും അവരുടെ പിതാവും സ്ഥിരമായി കേരളം സന്ദര്‍ശിക്കാറുണ്ടെന്നു പറഞ്ഞു. എന്നെ ഇവിടെ ക്ഷണിച്ചതിലും കുട്ടികളുമായി സംവദിക്കാന്‍ അവസരം നല്‍കിയതിലും സന്തോഷം പ്രകടിപ്പിച്ചാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ കുട്ടികള്‍ക്ക് പായസം നല്‍കാന്‍ തയാറെടുപ്പുകള്‍ നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."