മാലിന്യത്തില്‍നിന്ന് വൈദ്യുതി പ്ലാന്റ് ഏകപക്ഷീയമായി തീരുമാനിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തില്‍ ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതി ഏകപക്ഷീയമായി തീരുമാനിക്കില്ലെന്നും മന്ത്രിയെന്ന നിലയില്‍ നിര്‍ദ്ദിഷ്ട പ്ലാന്റിനുള്ള സ്ഥലം സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
എം.എല്‍.എമാരായ ഡി.കെ.മുരളി, കെ.എസ്.ശബരിനാഥ് എന്നിവരുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പ്ലാന്റ് വരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ പരിശോധിക്കും. പ്രവര്‍ത്തന സജ്ജമാക്കുന്നതിന് മുന്‍പ് പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ വയ്ക്കുന്ന കമ്പനി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി പാരിസ്ഥിതിക പഠനം നടത്തി ബന്ധപ്പെട്ട ഏജന്‍സികളുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമായിരിക്കും പ്ലാന്റുകള്‍ സ്ഥാപിക്കുക.
പ്ലാന്റ് നിമിത്തം അഗസ്ത്യവനത്തിലെ മലയോര മേഖലയില്‍ പാരിസ്ഥിതിക, ജൈവ ആഘാതം ഉണ്ടാക്കുമെന്നുള്ള ആശങ്കക്ക് അടിസ്ഥാനമില്ല. പരിസ്ഥിതിക്കോ പൊതുജനങ്ങള്‍ക്കോ യാതൊരുവിധദോഷവും ഉണ്ടാകാത്ത തരത്തിലുള്ള പ്ലാന്റുകളാണ് പദ്ധതിയിലൂടെ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.പൊതു സ്വകാര്യ പങ്കാളിത്തവ്യവസ്ഥിതിയില്‍ കെ.എസ്.ഐ.ഡി.സിയും, ആഗോള ടെണ്ടറിലൂടെ കണ്ടെത്തുന്ന നിര്‍വഹണ ഏജന്‍സിയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലാന്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. പെരിങ്ങമ്മലയില്‍ കൃഷി വകുപ്പിന് കീഴിലുള്ള അഗ്രികള്‍ച്ചര്‍ ഫാമില്‍ നിന്ന് 15 ഏക്കര്‍ സ്ഥലം നിര്‍ദിഷ്ട ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖരമാലിന്യ സംസ്‌കരണമേഖലയില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.പെരിങ്ങമ്മല സ്ഥാപിക്കാനുദ്ദേശിക്കു ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രയോജനം ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും ജില്ലയിലെ മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്കും പ്രയോജനകരമാകും.
ഈ പ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഖരമാലിന്യം പ്രസ്തുത പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വൈദ്യുതി ഈ പ്രദേശങ്ങളില്‍ തന്നെ പ്രയോജനകരമാകുന്ന വിധം ഉപയോഗിക്കാനുമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച കോഴിക്കോട് ഞെളിയന്‍ പറമ്പിലെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുവാനാകുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."