വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ശക്തമാക്കും: ലഹരി നിര്‍മാര്‍ജന സമിതി
പുത്തനത്താണി: വിദ്യാര്‍ഥികളിലും കൗമാരക്കാരിലും വ്യാപകമായികൊണ്ടണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ശക്തമാക്കുന്നതിനു ലഹരി നിര്‍മാര്‍ജനസമിതി വിദ്യാര്‍ഥി വിങ് സംസ്ഥാനത്തെ എല്ലാവിദ്യാലയങ്ങളിലും രൂപീകരിക്കാന്‍ ലഹരി നിര്‍മാര്‍ജന സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.
ലഹരിക്കെതിരേ എക്‌സൈസ് കമ്മിഷണറുടെ നടപടികള്‍ക്ക് എല്ലാ പിന്തുണയും സമിതി വാഗ്ദാനം ചെയ്തു. യോഗം സംസ്ഥാന പ്രസിഡന്റണ്ട് പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ അഷറഫ് കോക്കൂര്‍ അധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍, വര്‍ക്കിങ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍, സി.കെ അഹമ്മദ്കുട്ടി മാസ്റ്റര്‍, വി മധുസൂദനന്‍, എസ്.കെ.പി.എം തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബു ഗൂഡലായ്, കെ.എച്ച് റസാഖ്, രമേശ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."