HOME
DETAILS
MAL
മദ്റസകള്‍ സാമൂഹിക സംസ്കരണത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍: ഡോ. ബഹാഉദ്ദീന്‍ നദ്വി
backup
December 05 2019 | 19:12 PM
ചാവക്കാട്(തൃശൂര്‍): സാമൂഹിക സംസ്കരണത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍ മദ്റസകളാണെന്നും അടിസ്ഥാന മതവിദ്യയും ദേശസ്നേഹവും ധാര്‍മിക മൂല്യങ്ങളും ചെറുപ്രായത്തില്‍ തന്നെ പകര്‍ന്ന് നല്കുന്നതിലൂടെയാണ് ഉത്തമ സമൂഹം രൂപപ്പെടുന്നതെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി.സമൂഹത്തെ ബാധിച്ച ധാര്‍മിക പ്രതിസന്ധികളെ ഇല്ലാതാക്കാനും സുസ്ഥിരമായ സമാധാനാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും പ്രാഥമിക മതവിദ്യാഭ്യാസം പകര്‍ന്നു നല്കേïത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം നടത്തിയ ഉത്തര, ദക്ഷിണ മേഖലാ ജാഥകളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദക്ഷിണ മേഖലാ ജാഥാ നായകന് കൂടിയായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."