ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ് പൈ (46) ആണു മരിച്ചത്. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്കു ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാജേഷ് പിതൃസഹോദരനായ അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പൊലിസ് പറയുന്നത്. ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയാണു സംഭവം. അമ്മയോടൊപ്പം കുറച്ചുകാലമായി ഇളംകുളത്താണു ഇയാള്‍ താമസിക്കുന്നത്.
രാജേഷിന്റെ പക്കലുïായിരുന്ന ഡയറി കïെടുത്തിട്ടുï്. ഇതില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി സൂചിപ്പിച്ചിട്ടുï്. ഇക്കാര്യം അഭിഭാഷകനോടും ഇയാള്‍ പറഞ്ഞിരുന്നു.
രാജേഷ് തന്നെ കാണുന്ന സമയത്തു മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും അതിനാല്‍ ഇന്നലെ ഡോക്ടറെ കാണാന്‍ തീരുമാനിച്ചിരുന്നുവെന്നും അഭിഭാഷകന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."