വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പൊലിസ് കേസെടുത്തു.
ഒരു ദിവസം തന്നെ രണ്ടുപ്രാവശ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മുന്‍പ് രണ്ട് പീഡനക്കേസില്‍ ഉള്‍പ്പെട്ട നേതാവില്‍നിന്ന് സംരക്ഷണം വേണമെന്നുമാണ് യുവതി പരാതിയില്‍ ആവശ്യപ്പെട്ടത്.
കുറ്റിച്ചല്‍ പഞ്ചായത്തിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് വീട്ടമ്മയും ഭര്‍ത്താവും ചേര്‍ന്ന് കാട്ടാക്കട പൊലിസില്‍ പരാതി നല്‍കിയത്.
ജൂലൈ 29ന് ഉച്ചയ്ക്ക് വീട്ടില്‍ ഭര്‍ത്താവ് ഇല്ലാതിരിക്കെ ബി.ജെ.പി നേതാവ് നിലമ ഗോപന്‍ എന്ന ഗോപകുമാര്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി ലൈംഗിക ചുവയുള്ള വര്‍ത്തമാനങ്ങള്‍ പറയുകയും വാതിലടച്ച് അടുത്തുവരാനും ആവശ്യപ്പെട്ടു. വീട്ടില്‍ യുവതിയും നാല് വയസുള്ള മകനും എട്ടുമാസം പ്രായമുള്ള മകളും മാത്രമാണ് ഉണ്ടായിരുന്നത്.
കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ നിലവിളിച്ച് കൈക്കുഞ്ഞിനെയും മകനെയും കൂട്ടി യുവതി പിന്‍വാതിലിലൂടെ പുറത്തേക്കോടി തൊട്ടടുത്ത അനുജന്റെ വീട്ടില്‍ അഭയം പ്രാപിച്ചുവെന്ന് വീട്ടമ്മ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
കുറച്ചുസമയം കഴിഞ്ഞ് ബന്ധുക്കളെയുംകൂട്ടി വീട്ടില്‍ തിരികെ എത്തി. ബന്ധുക്കള്‍ മടങ്ങിയപ്പോള്‍ ഗോപന്‍ വീണ്ടുമെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു. വീണ്ടും കുട്ടികളെയും കൊണ്ട് ഇറങ്ങി ഓടി അനുജന്റെ വീട്ടില്‍ എത്തി.
തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് സ്ഥലത്തെ ബി.ജെ.പി വാര്‍ഡംഗം കൃഷ്ണകുമാരിയെ വിവരം അറിയിച്ചപ്പോള്‍ തല്‍ക്കാലം പൊലിസില്‍ പരാതി നല്‍കേണ്ടെന്നും ബി.ജെ.പി നേതാക്കളെ അറിയിച്ച് അയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നായിരുന്നു വാര്‍ഡംഗം പറഞ്ഞത്.
ബി.ജെ.പി നേതാക്കളും വാര്‍ഡംഗവും ഗോപനെ സംരക്ഷിക്കുന്ന നിലപാടാണ് പിന്നീട് കണ്ടത്. മുന്‍പും ഇത്തരത്തില്‍ രണ്ട് പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇയാളെ ബി.ജെ.പി നേതാക്കള്‍ സംരക്ഷിച്ചിരുന്നു.
പരാതി പിന്‍വലിക്കാന്‍ ബി.ജെ.പി വാര്‍ഡംഗവും മറ്റ് നേതാക്കളും ഇപ്പോള്‍ യുവതിയുടെ വീട്ടിലെത്തി പ്രലോഭനങ്ങളും ഭീഷണിയും നടത്തി. എന്നാല്‍ യുവതിയും ഭര്‍ത്താവും പിന്മാറിയില്ല.
തിങ്കളാഴ്ച്ച വൈകിട്ടോടെ കാട്ടാക്കട പൊലിസ് യുവതിയുടെ മൊഴി എടുക്കുകയും നിലമ ഗോപനെതിരേ പീഡനശ്രമത്തിന് കേസ് എടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."