HOME
DETAILS
MAL
യു.ഡി.എഫ് ചാലിയാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
August 08 2016 | 20:08 PM
നിലമ്പൂര്‍: കോണ്‍ഗ്രസിന്റെ അധീനതയിലുള്ള ഭൂമി ഭരണസ്വാധീനവും രാഷ്ട്രീയവും ഉപയോഗിച്ച് പിടിച്ചുപറി നടത്താന്‍ ശ്രമിക്കുന്നുവെന്നും പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അന്യായമായി പിരിച്ചുവിടുന്നുവെന്നും ആരോപിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലിയാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി അംഗം ആര്യാടന്‍ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കല്ലട കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ലിസി ജോസഫ്, തോണിയില്‍ സുരേഷ്, പാലക്കയം കൃഷ്ണന്‍കുട്ടി, കാട്ടുമുണ്ട മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹാരിസ് ബാബു, ചോയി മുള്ളൂര്‍, കെ.കെ കൃഷ്ണന്‍കുട്ടി, ഇ.എ മുരളി, അപ്പച്ചന് നടുവത്താണി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."