സുപ്രഭാതം പ്രചാരണ കാംപയിന്‍ റെയ്ഞ്ചുതല ഉദ്ഘാടനം
ഈങ്ങാപ്പുഴ: പുതുപ്പാടി റെയ്ഞ്ച് സുപ്രഭാതം കാംപയിന്‍ ഉദ്ഘാടനം റെയ്ഞ്ച് ട്രഷറര്‍ സുലൈമാന്‍ ബാഖവി അബ്ദുറസാഖ് ഹാജി ഒടുങ്ങാക്കാടിനെ വരിക്കാരനായി ചേര്‍ത്ത് നിര്‍വഹിച്ചു.
മുഹമ്മദ് ബാഖവി അല്‍ ഹൈതമി അധ്യക്ഷനായി. സ്വാലിഹ് ബാഖവി അല്‍ ഹൈതമി, ഒ.കെ ഹംസ മാസ്റ്റര്‍, ആര്‍.കെ മൊയ്തീന്‍ കോയഹാജി, മുജീബ് ഫൈസി പൂലോട്, മൊയ്തീന്‍കുട്ടി ഒടുങ്ങാക്കാട്, മുഹമ്മദ് സാലിഹ് നിസാമി, സൂപ്പി മുസ്‌ലിയാര്‍, മുസ്തഫ കാക്കവയല്‍, ആലി കാക്കവയല്‍, അബ്ദുറസാഖ് സൈനി, അക്ബറലി ദാരിമി, ഹകീം നൂറാംതോട്, അബ്ദുറഹീം ഫൈസി പ്രസംഗിച്ചു. റെയ്ഞ്ച് കോ ഓര്‍ഡിനേറ്റര്‍ കെ.എം ഇബ്്‌റാഹിം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
കൊടുവള്ളി: വാവാട് റെയ്ഞ്ചുതല സുപ്രഭാതം പ്രചാരണ കാംപയിന്‍ ഉദ്ഘാടനം റെയ്ഞ്ച് മാനേജ്മന്റ് പ്രസിഡന്റ് കെ.കെ.എച്ച് അബ്ദുറഹിമാന്‍കുട്ടി ഹാരിസ് പറക്കുന്നില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിച്ച് നിര്‍വഹിച്ചു. പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അസ്ഹരി, സുപ്രഭാതം കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ബാഖവി, വി. അബൂബക്കര്‍ മൗലവി സംസാരിച്ചു. ഫസല്‍ അവിലോറ സ്വാഗതവും സി.പി തമീം നന്ദിയും പറഞ്ഞു.
എളേറ്റില്‍: സുപ്രഭാതം എളേറ്റില്‍ റെയ്ഞ്ചുതല വാര്‍ഷിക പ്രചാരണ കാംപയിന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ ഗഫൂര്‍ മാസ്റ്ററെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് അബ്ദുറസാഖ് ബുസ്താനി നിര്‍വഹിച്ചു. റെയ്ഞ്ച് പ്രസിഡന്റണ്ട് മുത്തലിബ് ദാരിമി അധ്യക്ഷനായി. കെ.കെ നാസര്‍ ഹാജി, ബി.സി മുഹമ്മദ് ഫൈസി, എ. മൂസ മുസ്‌ലിയാര്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍, കെ.കെ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, കെ.പി.എ ബഷീര്‍ ദാരിമി, എം. മുഹമ്മദ് മാസ്റ്റര്‍, വി.പി അഷ്‌റഫ്, മുജീബ് ചളിക്കോട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."