ദേശീയപാതാ വികസനം; ആശങ്കകള്‍ക്കിടയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു
റഹീം വെട്ടിക്കാടന്‍
കോട്ടക്കല്‍: ദേശീയപാത വികസനത്തിന് സ്ഥലമേറ്റടുക്കന്നതിന്റെ ഭാഗമായി ഭൂമി വിട്ട് നല്‍കുന്നവരുടെ വാദം കേള്‍ക്കല്‍ നടപടിയാരംഭിച്ചു. കോട്ടക്കല്‍ നഗരസഭ ഓഫിസിനു സമീപമുള്ള ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ 10:30 മുതലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ഭൂമിക്കോ, കെട്ടിടങ്ങള്‍ക്കോ, കൃഷിയിടങ്ങളിലെ മരങ്ങള്‍ക്കോ ഇത് വരെ പണം നല്‍കുന്നതില്‍ വ്യക്തത വന്നിട്ടില്ല. എല്ലാ ജനങ്ങളും മതിയായ രേഖകള്‍ സഹിതം ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വാദം കേള്‍ക്കുന്നതിനു ഹാജരായി. വികസനത്തിനു ഞങ്ങള്‍ എതിരല്ലെന്നും നഷ്ടപ്പെടുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും മറ്റും മതിയായ വില നല്‍കണമെന്നത് മാത്രമെ ഞങ്ങള്‍ക്കു പറയാനുള്ളുവെന്നും പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ഞങ്ങള്‍ക്കുള്ള വിവരമെന്നും ഭൂമി വിട്ടു നല്‍കുന്നവര്‍ സുപ്രഭാതത്തിനോട് പറഞ്ഞു.
കുറ്റിപ്പുറം വില്ലേജിലെ ഏതാനും ചില ഭാഗങ്ങള്‍ മാത്രമാണ് വാദം കേട്ടത്. വാദം കേട്ട സര്‍വേ നമ്പറുകള്‍ 2611എ1, 2611സി, 2613, 2653, 2654, 2655, 2656എ, 2656ബി, 2663, 2723എ, 2723ബി1, 2736എ, 27410, 2747, 2748എ, 2749, 2801എ, 280 1ബി2, 2802, 2821എ2, 2821ബി എന്നിവ.
ഇനി തിങ്കളാഴ്ച വാദം കേള്‍ക്കുന്ന കുറ്റിപ്പുറം വില്ലേജിലെ സര്‍വേ നമ്പറുകള്‍ 2831, 2833ബി, 2851എ, 2851ബി, 2852ബി, 2854, 2861, 2862, 2863, 2864, 2865, 2951, 2952എ, 2954, 2981ബി, 2982, 2984, 2986ബി, 2987, 311ബി, 322എ, 351എ,351ബി, 352. രാവിലെ പത്തരക്ക് വാദം കേള്‍ക്കല്‍ നടപടികള്‍ ആരംഭിക്കും.
ബുധനാഴ്ചയോടെ കുറ്റിപ്പുറം വില്ലേജിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവും. ബുധനാഴ്ച തന്നെ നടുവട്ടം വില്ലേജും പൂര്‍ത്തിയാവും. പെരുമണ്ണ വില്ലേജ് 18, 19 ാം തിയ്യതികളിലും, മാറാക്കര വില്ലേജ് 19, 22, 28 തിയ്യതികളിലും, കല്‍പകഞ്ചേരി,26, 29,31 തിയ്യതികളിലും, കുറുമ്പത്തൂര്‍ 31, ജനുവരി 03, 05, 07, 10 തിയ്യതികളിലും, ആതവനാട് 10, 14, 15 തിയ്യതികളിലും, കാട്ടിപ്പരുത്തി 15, 16, 17, തിയ്യതികളിലും, തൊഴുവാനൂര്‍(കാട്ടിപ്പരുത്തി) 18, 19 തിയ്യതികളിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."