200 കോടിയുടെ നിക്ഷേപം ജപ്പാനില്‍ നിന്നു മാത്രം കേരളത്തിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ വികസനത്തിന് സന്ദര്‍ശനം ഗുണം ചെയ്തിട്ടുണ്ട്. മറ്റനേകം മേഖലകളിലും ഗുണം ചെയ്യും. തോഷിബ കമ്പനിയുമായി ഉടന്‍ കരാറിലേര്‍പ്പെടും. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. ടയോട്ട കമ്പനിയുമായും കരാറിലെത്താനാകും. കേരളം ഒരു നിക്ഷേപ സംസ്ഥാനമാണെന്നതിന്റെ തെളിവുകൂടിയാണിതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേരളത്തിന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് വിവിധ മേഖലകളിലെ വികസനത്തിന് സന്ദര്‍ശനം ഗുണം ചെയ്തിട്ടുണ്ട്. യുവജനങ്ങളെ മുന്നില്‍ കണ്ടായിരുന്നു സന്ദര്‍ശനമെന്നും അദ്ദേഹം വിശദീകരിച്ചു.
താന്‍ വിദേശ സന്ദര്‍ശനം നടത്തിയപ്പോഴൊക്കെ സംസ്ഥാനത്തിന് ഗുണമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജപ്പാനികള്‍ക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണെന്നും അതുകൊണ്ടാണവര്‍ നിക്ഷേപത്തിന് മുന്നോട്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."