സര്‍വര്‍ തകരാര്‍ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
പി.എം അഷ്‌റഫ്
കക്കട്ടില്‍: വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം താളം തെറ്റുന്നു. പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസുകളിലെത്തുന്നവര്‍ക്ക് സര്‍വര്‍ തകരാര്‍ കാരണം ആവശ്യങ്ങള്‍ നടക്കാതെ തിരിച്ചുപോകേണ്ട അവസ്ഥായാണ്.
റവന്യൂ വകുപ്പിന്റെ റെലിസി (റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സൈറ്റ്) ന്റെ സര്‍വറാണ് വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹരിക്കാനായിട്ടില്ല.
രാവിലെ മുതല്‍ ഓഫിസുകളിലെത്തുന്നവരും അക്ഷയ കേന്ദ്രങ്ങളിലൂടെ സാക്ഷ്യപത്രങ്ങള്‍ക്കും നികുതി അടയ്ക്കാനും എത്തുന്നവരാണ് ഇതുകാരണം പ്രയാസപ്പെടുന്നത്. ഈ സര്‍വറിലൂടെയാണ് ഭൂനികുതി അടയ്ക്കുന്നത്. കൂടാതെ തണ്ടപ്പേര് ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതും ജനങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണ്.
താലൂക്ക് ഓഫിസില്‍ ബന്ധപ്പെട്ട് വില്ലേജ് അധികൃതര്‍ കാര്യം ധരിപ്പിച്ചിട്ടും പ്രശ്‌നത്തിനു പരിഹാരമായിട്ടില്ല. മണിക്കൂറുകളോളം കാത്തുനിന്നു മടങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അക്ഷയ സെന്ററിലും ഇതേ അവസ്ഥയില്‍നിന്ന് മാറ്റമില്ല.
ഇ ഡിസ്ട്രിക് വഴി ലഭിക്കേണ്ട സാക്ഷ്യപത്രങ്ങളാണു നിലവില്‍ തടസമില്ലാതെ നടക്കുന്നത്. സര്‍വര്‍ തകരാര്‍ എന്നു പരിഹരിക്കുമെന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ കൈ മലര്‍ത്തുകയാണ് വില്ലേജ് ഓഫിസ് അധികൃതര്‍. നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് സൈറ്റ് പരിപാലിച്ചു വരുന്നത്. ഭൂമി രജിസ്‌ട്രേഷന്‍, കെട്ടിട നിര്‍മാണ പ്ലാന്‍ ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ എന്നിവ ലഭിക്കാത്തതും ദുരിതം ഇരട്ടിയാക്കുന്നു.
മുന്‍പും സര്‍വര്‍ തകരാറ് കാരണം ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. വടകര താലൂക്കില്‍ മാത്രമുള്ള 28 വില്ലേജ് ഓഫിസുകളിലും സമാന പ്രതിസന്ധി നിലനില്‍ക്കുകയാണ്. സര്‍വറിന്റെ ശേഷി കൂട്ടിയാല്‍ മാത്രമേ ഇടയ്ക്കിടെയുണ്ടാവുന്ന തകരാറിനു ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ.
കംപ്യൂട്ടര്‍ വല്‍ക്കരണം പൂര്‍ണമായെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. ആവശ്യത്തിനു പ്രിന്ററോ അനുബന്ധ ഉപകരണങ്ങളോ പല വില്ലേജുകളിലുമില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."