ജൂനിയര്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് മെഡല്‍ പ്രതീക്ഷ
ന്യൂഡല്‍ഹി: ലോക ജൂനിയര്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മെഡല്‍ പ്രതീക്ഷ. വീര്‍ ദേവ് ഗുലിയ, രവീന്ദര്‍ എന്നിവര്‍ക്കാണ് വെങ്കല മെഡല്‍ സാധ്യതയുള്ളത്. പുരുഷ വിഭാഗം 60 കിലോ ഫ്രീസ്റ്റൈല്‍ യോഗ്യതാ, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ വിജയിച്ച രവീന്ദര്‍ സെമി ഫൈനലില്‍ അമേരിക്കയുടെ സ്റ്റീവന്‍ മക്കീയോട് പരാജയപ്പെട്ടു. സ്കോര്‍ 14-16.
ഇനി വെങ്കലപ്പോരാട്ടത്തില്‍ ജപ്പാന്റെ ഹിരോമു സകാകിയാണ് താരത്തിന്റെ എതിരാളി. 74 കിലോ വിഭാഗത്തില്‍ മത്സരിച്ച ഗുലിയ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തെ പരാജയപ്പെടുത്തി ഉസ്ബെക്കിസ്ഥാന് താരം ഇസാ ഷാപിയേവ് ഫൈനലിലെത്തിയതോടെ റെപഷാഗെയില് മത്സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.
കാനഡയുടെ ടൈ സ്റ്റ്യുവര്‍ട്ട് ബ്രിഡ്ജ്വാട്ടറെ റെപഷാഗെയില് താരം പരാജയപ്പെടുത്തിയതോടെ വെങ്കല പോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. ജപ്പാന്റെ യമാസാകി യജുരോയാണ് വെങ്കല പോരാട്ടത്തില്‍ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."