HOME
DETAILS

ഒടുവില്‍ അവര്‍ പുറത്തെത്തി, രാജപ്രതാപവുമായി

  
backup
August 02 2017 | 01:08 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%a4%e0%b5%8d


തളിപ്പറമ്പ് (കണ്ണൂര്‍): കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂരിലെ രാജവെമ്പാലയുടെ മുട്ടകള്‍ വിരിഞ്ഞു. രാജവെമ്പാല മുട്ടകള്‍ സ്വാഭാവികമായി വിരിയിക്കുക എന്ന അപൂര്‍വ ദൗത്യം വിജയിച്ച സന്തോഷത്തിലാണു വന്യജീവി സ്‌നേഹിയും പാമ്പ് ഗവേഷകനുമായ തളിപ്പറമ്പിലെ വിജയ്‌നീലകണ്ഠനും കൂട്ടരും.
കൊട്ടിയൂര്‍ വനമേഖലയിലെ മാത്യു വേലിക്കകത്തതിന്റെ കശുമാവിന്‍ തോട്ടത്തിലാണു ചൊവ്വാഴ്ച അതിരാവിലെ രാജവെമ്പാലക്കുഞ്ഞുങ്ങള്‍ മുട്ടപൊട്ടി പുറത്തുവന്നത്. കഴിഞ്ഞ മെയ് ഒന്നിനു കണ്ടെത്തിയ 20 മുട്ടകളും വിരിഞ്ഞു.
വിരിഞ്ഞ് അല്‍പസമയത്തിനിടയില്‍ തന്നെ രാജപ്രതാപം കാട്ടിത്തുടങ്ങിയ കുട്ടിരാജാക്കന്‍മാരെ വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഉള്‍വനത്തില്‍ നിക്ഷേപിച്ചു. ഏതുസമയവും രാജവെമ്പാല മുട്ടകള്‍ വിരിയുമെന്നതിനാല്‍ ഒരുമാസത്തോളമായി ഇവര്‍ ഇവിടെ രാപകല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും വനദ്രുതകര്‍മ സേനാംഗം എം.പി ചന്ദ്രനും വന്യജീവി നിരീക്ഷകന്‍ വിജയ് നീലകണ്ഠനും അത്യപൂര്‍വമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൃശ്യത്തിനു സാക്ഷികളായി. വിവരമറിഞ്ഞ് നേരത്തെ പലതവണ ഇവിടം സന്ദര്‍ശിച്ച കര്‍ണാടക അഗുംബെയിലെ രാജവെമ്പാല ഗവേഷകന്‍ ഗൗരി ശങ്കറും എത്തിയിരുന്നു.
അപ്രതീക്ഷിതമായി മുട്ടവിരിഞ്ഞാല്‍ രാജവെമ്പാല കുഞ്ഞുങ്ങള്‍ പുറത്തേക്കു പോകാതിരിക്കാന്‍ വല ഉപയോഗിച്ച് മുട്ടയുള്ള സ്ഥലം പൂര്‍ണമായി മൂടിയിരുന്നു. കനത്തമഴയില്‍ മുട്ടകള്‍ കേടാവാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് സംരക്ഷണവും തീര്‍ത്തിരുന്നു.
കഴിഞ്ഞ മെയ് ഒന്നിനാണു കശുമാവിന്‍ തോട്ടത്തില്‍ തീയിടുന്നതിനിടെ മുട്ടകള്‍ കണ്ട് സ്ഥലമുടമ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്. വനംവകുപ്പിന്റെ പാമ്പ് സംരക്ഷകനായ എം.പി ചന്ദ്രനോടൊപ്പം സ്ഥലത്തെത്തിയ വിജയ് നീലകണ്ഠന്റെ അഭ്യര്‍ഥന പ്രകാരമാണു മുട്ടകള്‍ ഇവിടെ നിന്ന് നീക്കാതെ വിരിയിച്ചെടുക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയത്. രാജവെമ്പാല കൂടുകൂട്ടി മുട്ടയിടുന്നത് അത്യപൂര്‍വമായതിനാല്‍ ഇതിന് അവസരമൊരുക്കി കൊടുക്കണമെന്ന അപേക്ഷയാണു വിജയ് അധികൃതര്‍ക്കു മുന്നില്‍വച്ചത്. മുട്ടകള്‍ വിരിഞ്ഞ് രാജവെമ്പാല കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയാലുള്ള ആശങ്ക നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ഗൗരീശങ്കര്‍ നാട്ടുകാരുടെ സംശയങ്ങള്‍ ദുരീകരിച്ചിരുന്നു.
രാജവെമ്പാലകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇണചേരുക. ഓരോവര്‍ഷവും ഒരു പെണ്‍പാമ്പ് 15 മുതല്‍ 30 വരെ മുട്ടകള്‍ ഇടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുട്ടകള്‍ പലപ്പോഴും നശിച്ചുപോകുകയോ പല്ലി വര്‍ഗത്തില്‍പെട്ട മറ്റു ജീവികള്‍ ഭക്ഷണമാക്കുകയോ ചെയ്യാറാണു പതിവ്. കശുവണ്ടി തോട്ടത്തില്‍ വളര്‍ച്ചയൊത്ത രാജവെമ്പാല ഇലകള്‍ ഇഴയടുപ്പത്തോടെ അടുക്കിവച്ച് കൂനയാക്കി കൂട് നിര്‍മിക്കുന്നത് കണ്ട് ഭയന്ന ചില പ്രദേശവാസികള്‍ ആദ്യം കൂന നശിപ്പിച്ചു. എന്നാല്‍ അല്‍പം അകലെയായി രാജവെമ്പാല ഒന്നരഅടി ഉയരം വരുന്ന മറ്റൊരു കൂട് നിര്‍മിച്ച് മുട്ടയിടുകയായിരുന്നു.
കൂടുകൂട്ടിയ ശേഷം പരിസരത്ത് കാവലിരിക്കുകയാണ് സാധാരണ രാജവെമ്പാല ചെയ്യുന്നത്. എന്നാല്‍ ഇവിടെ മനുഷ്യരുടെ പെരുമാറ്റം മൂലം പാമ്പ് സ്ഥലം വിട്ടിരുന്നു. നേരത്തെ പറശ്ശിനിക്കടവ് സ്‌നേക്ക്പാര്‍ക്കില്‍ മുട്ട വിരിയിക്കാന്‍ നടന്ന ദൗത്യം പരാജയപ്പെട്ടിരുന്നു. ശത്രുക്കളില്‍ നിന്നും മഴയില്‍ നിന്നും മുട്ടകള്‍ സംരക്ഷിക്കുക എന്നതും വലിയ വെല്ലുവിളിയായിരുന്നു. പരിസ്ഥിതി സ്‌നേഹികളായ തദ്ദേശവാസികളുടെ പിന്തുണ കൂടിയായപ്പോഴാണ് മുട്ടകള്‍ വിരിയുന്നതിനു പാശ്ചാത്തലമൊരുങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  15 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  15 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  15 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  16 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  16 hours ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  16 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  16 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  17 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  18 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  19 hours ago