സംസം 15 മുതല്‍ നെടുമ്പാശ്ശേരിയില്‍ എത്തും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം തീര്‍ഥാടനത്തിനായി യാത്ര തിരിക്കുന്ന ഹാജിമാര്‍ മടങ്ങിയെത്തുമ്പോള്‍ വിതരണം ചെയ്യാനുള്ള സംസം വെള്ളം ഈ മാസം 15 മുതല്‍ നെടുമ്പാശ്ശേരിയില്‍ എത്തും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടി 3 യിലാണ് സംസം സൂക്ഷിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഹാങ്കറിന്റെ മുഴുവന്‍ ഭാഗവും ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനാലാണ് ഇതിനു വേണ്ടി ടി 3 യില്‍ സൗകര്യമൊരുക്കുന്നത്. സഊദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഹജ്ജ് സര്‍വിസിനായി നെടുമ്പാശ്ശേരിയിലെത്തുന്നത്. തീര്‍ഥാടകരുമായി നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പോകുന്ന വിമാനങ്ങള്‍ കാലിയായാണ് മടങ്ങിയെത്തുന്നത്. ഈ വിമാനങ്ങളിലാണ് സംസം കൊണ്ടുവരുന്നത്ത്. 5 ലിറ്റര്‍ വീതമാണ് ഓരോ ഹാജിമാര്‍ക്കും ലഭിക്കുക. ഇതിനായി 60000 ലിറ്റര്‍ സംസം എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."