HOME
DETAILS

ജപ്പാനില്‍നിന്നും കൊറിയയില്‍നിന്നും വന്‍തോതില്‍ നിക്ഷേപമെത്തും: മുഖ്യമന്ത്രി

  
backup
December 08 2019 | 02:12 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af

 

തിരുവനന്തപുരം: വിദേശസന്ദര്‍ശനത്തിലൂടെ കേരളത്തിലേക്ക് വലിയതോതില്‍ നിക്ഷേപവും സഹകരണവും ഉറപ്പാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനിലും കൊറിയയിലും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രതിനിധികളുമായി നടത്തിയ സന്ദര്‍ശനങ്ങള്‍ ഉല്ലാസയാത്രയാണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം തള്ളിയ മുഖ്യമന്ത്രി ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്ന ആമുഖത്തോടെയാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ടുള്ള യാത്രയാണ് നടത്തിയത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐ.ടി, ഭക്ഷ്യസംസ്‌കരണം, മത്സ്യബന്ധനം, മാലിന്യസംസ്‌കരണം, നൈപുണ്യവികസനം, ദുരന്തനിവാരണം തുടങ്ങിയ രംഗങ്ങളില്‍ ഗുണകരമാകാവുന്ന സന്ദര്‍ശനമാണ് പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നാലുപതിറ്റാണ്ടുകാലം പ്രവര്‍ത്തനപരിചയമുള്ള നീറ്റാ ജെലാറ്റിന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടിയുടെ നിക്ഷേപം നടത്തും.
തെര്‍മോ കോര്‍പറേഷന്‍, തിരുവനന്തപുരത്തുള്ള തെര്‍മോ പെന്‍ബോളിന്‍ 105 കോടിയുടെ നിക്ഷേപം നടത്തും. ഇതുവഴി ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ 10 ശതമാനം കേരളത്തില്‍ ഉല്‍പാദിപ്പിക്കാനാവും.
തോഷിബയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററിയുടെ സാങ്കേതികവിദ്യ കൈമാറ്റത്തിന് താല്‍പര്യപത്രം ഒപ്പുവച്ചു. 2022 ഓടെ കേരളത്തില്‍ 10 ലക്ഷം വൈദ്യുതവാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതില്‍ എല്‍.ടി.ഒ ബാറ്ററി ഉപയോഗിക്കാം. ഭാവിയുടെ ഇന്ധനം എന്ന് കണക്കാക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഫാക്ടറി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചര്‍ച്ച നടത്തി.
എറണാകുളത്തെ പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ ഒരു ലൂബ്രിക്കന്റ് ബെന്‍ഡിങ് യൂനിറ്റ് സ്ഥാപിക്കുവാന്‍ ജി.എസ് കാള്‍ടെക്‌സ് കോര്‍പറേഷന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐ.ടിയിലും, ആയുര്‍വേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാധ്യത നേരിട്ട് മനസിലാക്കാന്‍ ജപ്പാനിലെ സനിന്‍ പ്രവിശ്യയില്‍നിന്നും അഞ്ച് മേയര്‍മാര്‍ അടങ്ങുന്ന സംഘം കേരളം സന്ദര്‍ശിക്കും.
ടോക്കിയോയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത 150 ഓളം നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമുദ്രോല്‍പാദന ഭക്ഷ്യസംസ്‌കരണ രംഗത്ത് പങ്കാളികളെ കണ്ടെത്താന്‍ കൊറിയ ഫുഡ് ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് അസോസിയേഷന്‍ ഭക്ഷ്യസംസ്‌കരണ യൂനിറ്റുകളുടെ തലവന്മാരുടെ ഒരു സംഘത്തെ കേരളത്തിലേക്ക് അടുത്ത മാസത്തോടെ അയക്കും.
കൊറിയ ട്രേഡ് ഡെവലപ്‌മെന്റ് അസോസിയേഷനും ഭക്ഷ്യ സംസ്‌കരണ രംഗത്ത് നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചേര്‍ത്തലയിലെ സമുദ്രോല്‍പന്ന സംസ്‌കരണ മേഖല സന്ദര്‍ശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കുവാനും തുടര്‍ന്ന് കയറ്റുമതി നടത്തുവാനും കൊറിയ ഇംപോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സിയുടെ ചേര്‍ത്തല ഫുഡ്പാര്‍ക്കില്‍ ഒരു ടെസ്റ്റ് സെന്റര്‍ തുടങ്ങുവാനും ഇവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് സെന്റര്‍ വരുന്നതോടെ നേരിട്ട് കയറ്റുമതി നടത്തുവാന്‍ കഴിയും.
ഹ്യുണ്ടായിയുടെ വാഹന പാര്‍ട്‌സ് സപ്ലയര്‍ ആയ എല്‍.കെ ഹൈടെക് ഒരു പുതിയ മാനുഫാക്ചറിങ് യൂനിറ്റ് ആരംഭിക്കുവാന്‍ പാലക്കാട് (15,000 ചതുരശ്ര അടി) സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ടി, എല്‍.ഇ.ഡി നിര്‍മാണം, ഓട്ടോമൊബൈല്‍ കംപോണേന്റ്‌സ്, ഭക്ഷ്യ സംസ്‌കരണം, ഇടത്തരം ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്‌സ്, സപ്ലെ ചെയിന്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കുവാനാണ് കൊറിയയില്‍നിന്നും നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago