റാവോസ് സ്മാർട് ഫോണ്‍ ബഹ്‌റൈന്‍ വിപണിയിലെത്തി
R4,R7,R8,R9 എന്നീ നാല് മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. 6.2",6" വലുപ്പമുള്ള Full HD+ ഇൻസെൽ IPS ഡിസ്പ്ലേ ആണ് R9,R8 എന്നീ മോഡലുകൾക്ക് ഉള്ളത്. 5.7",5.5" വലുപ്പത്തിൽ HD+ ഇൻസെൽ IPS ഡിസ്പ്ലേ R7 ലും R4 ലും ലഭ്യമാണ്.
നോച്ച് ഡിസ്പ്ലേ ഉള്ള R9 മോഡൽ Type C പോർട്ട് വഴി വേഗത്തിൽ ചാർജ്ജ് ചെയ്യുവാനും സാധിക്കും.
സൂപ്പർ പിക്സൽ എന്ന അത്യാധുനിക ടെക്നോളജി വഴി R8,R9 എന്നീ മോഡലുകളിൽ 96 MP വരെ പിക്ചർ ക്വാളിറ്റി ലഭിക്കും. R7,R4 എന്നീ മോഡലുകളിൽ ഇത് യധാക്രമം 65MP ഉം ,32MP ഉം ആണ്.
R8,R9 മോഡലുകളിൽ ഡ്യുവൽ ഡിസ്പ്ലേ ഉള്ളതിനാൽ ഒരേ സമയം രണ്ട് വിത്യസ്ത അപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുവാൻ സാധിക്കും.
Android ന്റെ ഏറ്റവും പുതിയ 8.1 ഓറിയോ വേർഷനാണ് എല്ലാ മോഡുകളിലും ഉപയോഗിച്ചിരിക്കുന്നത്. പുതിയ ആൻഡ്രോയിഡ് അപ്ഡേഷനുകൾ OTA സംവിധാനം വഴി കസ്റ്റമറിന് നേരിട്ട് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുമെന്ന് റാവോസ് കമ്പനി പ്രതിനിധികൾ അറിയിച്ചു .
കഴിഞ്ഞ ദിവസം മനാമ ഇന്റർ കോണ്ടിനെന്റൽ റീജൻസി ഹോട്ടലിൽ നടന്ന ലോഞ്ച് ഇവന്റിൽ റാവോസ് കമ്പനി പ്രതിനിധികൾ ,ബഹ്‌റൈനിലെ മൊബൈൽ വ്യാപാര സ്ഥാപന പ്രതിനിധികൾ ,സാമൂഹ്യ രംഗത്തെ പ്രമുഖർ ,മാധ്യമ പ്രവർത്തകർ ,ആഷ്ട്ടൽ ഗ്രൂപ്പ് പ്രതിനിധികൾ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."