HOME
DETAILS
MAL
ബഹ്‌റൈൻ - കണ്ണൂർ വിമാന സർവീസ് ആവശ്യവുമായി ബഹ്റൈനിലെ ലോക കേരളസഭാ യോഗം
backup
December 07 2018 | 08:12 AM
മനാമ : മലബാർ മേഖലയിൽ ഉള്ള ഏറെ പ്രവാസികൾ അധിവസിക്കുന്ന ബഹറിനിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ കൂടിയ ബഹറിനിൽ നിന്നുള്ള ലോകകേരളസഭ അംഗങ്ങളുടെ യോഗം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു .
ഇതു സംബന്ധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിന് തീരുമാനിച്ചു.
ഡിസംബർ 22 -)൦ തീയതിയിൽ UAE ഇൽ വെച്ച് നടക്കുന്ന ലോകകേരളസഭയുടെ GCC മേഖല സമ്മേളനത്തിന്റെ പ്രിപ്പറേറ്ററി മീറ്റിംഗിൽ ബഹറിനിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കുവാൻ തീരുമാനിച്ചു. പി.വി.രാധാകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോകകേരളസഭ അംഗങ്ങളായ ശ്രീ .സോമൻ ബേബി, സുബൈർ കണ്ണൂർ , സി.വി.നാരായണൻ ,രാജു കല്ലുമ്പുറം , ബിജു മലയിൽ , എസ് .വി ജലീൽ എന്നിവർ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."