ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി ജലീല്‍
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീല്‍. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്‍കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ പരാമര്‍ശമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയുന്നത് താന്‍ ചെയ്യുമെന്നും കെ.ടി ജലീല്‍ കോഴിക്കോട്ട് പറഞ്ഞു.
മാര്‍ക്കുദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരേ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചാണ് മന്ത്രി രംഗത്തെത്തിയത്. സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ ഇടപെട്ടുവെന്നതിന് കൂടുതല്‍ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അതിനോടുള്ള പ്രതികരണത്തിലാണ് മന്ത്രി ജലീല്‍ ചെന്നിത്തലയെ വെല്ലുവിളിച്ചത്. തനിക്കെതിരേ ഗവര്‍ണര്‍ ഒന്നും പറഞ്ഞിട്ടില്ല. വല്ലതും പറഞ്ഞതിനു തെളിവുണ്ടെങ്കില്‍ ആ കത്ത് പ്രതിപക്ഷ നേതാവ് പുറത്തുവിടണം. കത്തില്‍ തനിക്കെതിരെയോ ഓഫിസിനെതിരെയോ ഗവര്‍ണര്‍ വല്ലതും പറഞ്ഞുവെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭാസ രംഗത്ത് കേരളമുണ്ടാക്കിയ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലരാണ് ജല്‍പനങ്ങളുമായി രംഗത്തുവരുന്നത്. ഇത്തരം ജല്‍പനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല.
താന്‍ ചെയ്യുന്ന കാര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായപ്പോഴാണ് അദാലത്ത് പോലുള്ള കാര്യങ്ങള്‍കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല അദാലത്തുകളില്‍ നിയമം മറികടന്ന് ഇടപെട്ടുവെന്നായിരുന്നു മന്ത്രിക്കെതിരേ പുറത്തുവന്ന ആരോപണം. അദാലത്ത് പരിഗണിച്ച ശേഷം തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്ന് ഉത്തരവിറക്കിയെന്നും അദാലത്തിലെടുക്കുന്ന തീരുമാനങ്ങളുടെ വിശദാംശം അന്നേദിവസം രേഖാമൂലം അറിയിക്കണമെന്നും മന്ത്രിയുടെ ഉത്തരവിലുണ്ടെന്നുമുള്ള ആരോപണവും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."