ഇന്ത്യയിലെ കര്‍ഷക ആത്മഹത്യക്ക് കാരണം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശം
ലോസ്ആഞ്ചലസ്: ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനമാണ് കര്‍ഷക ആത്മഹത്യക്ക് കാരണമവുന്നതെന്ന് പഠനം. കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. കാലാവസ്ഥാ മൂലം വമ്പിച്ച കൃഷി നാശമാണ് രാജ്യത്തുണ്ടാവുന്നത്. ഇത് കര്‍ഷകരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ശരിയായ രീതിയിലുള്ള ഇടപെടലുകള്‍ ഇവരെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന് സഹായകമാവുമെന്നും പഠനത്തില്‍ പറയുന്നു.
ലോകത്തെ നടക്കുന്ന ആത്മഹത്യകളില്‍ 75 ശതമാനവും വികസിത രാജ്യങ്ങളിലാണ് ഉണ്ടാവുന്നതെന്നാണ് കണക്ക്. ഇതില്‍ അഞ്ചു ശതമാനം ആത്മഹത്യ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
മഴയെ ആശ്രയിക്കുന്നവരാണ് ഇന്ത്യയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും. നിലവില്‍ ഇന്ത്യയിലെ തൊഴിലാളികളില്‍ മൂന്നിലൊരു ഭാഗം അന്താരാഷ്ട്ര ദാരിദ്ര്യരേഖക്കു താഴെയാണ്. നിലവിലെ മഴയുടെ അപര്യാപ്തതയും മറ്റും രാജ്യത്തെ ബഹുഭൂരിപക്ഷത്തെ പട്ടിയിലേക്ക് തള്ളിവിടുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."