HOME
DETAILS
MAL
ക്ഷണിക്കാന്‍ വൈകി; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം
backup
December 07 2018 | 13:12 PM
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്തവളത്തിന്റെ ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചടങ്ങിന് കൃത്യസമയത്ത് ക്ഷണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിച്ചു. അതിനാല്‍ ഉദ്ഘാടത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് അല്‍ഫോന്‍സ് കണ്ണന്താനം കത്തയച്ചു.
മുന്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന് എന്നിവരെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഇരുവരെയും ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്പ്പത്തരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."