കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കൊച്ചി: കൊച്ചി കരുവേലിപ്പടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കരുവേലിപ്പടി സ്വദേശി ജാന്‍സിയെയാണ് ഭര്‍ത്താവ് റഫീഖ് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം റഫീഖ് തൂങ്ങിമരിക്കുകയായിരുന്നു.
റഫീക്കിന്റെ ആക്രമണത്തില്‍ മൂന്നു മക്കള്‍ക്കും പരുക്കേറ്റു. ഇവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.
ജാന്‍സിയെ വാക്കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. ഇതിനുശേഷം മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടികളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് റഫീക്ക് ഹാളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇളയ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഇവരുടെ തലയ്ക്കും കൈയ്ക്കുമാണ് വെട്ടേറ്റത്.
സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."