വാദ്രയുമായി അടുപ്പമുള്ളവരുടെ വീടുകളില്‍ റെയ്ഡ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയുമായി അടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഡല്‍ഹിയിലും ബംഗളൂരുവിലുമായിരുന്നു പരിശോധന.
തിരച്ചില്‍ നോട്ടിസ് പോലും നല്‍കാതെയാണ് ഇ.ഡി റെയ്ഡ് നടത്തിയതെന്ന് വാദ്രയുടെ അഭിഭാഷകന്‍ സുമന്‍ ഖൈത്താന്‍ ആരോപിച്ചു. സ്‌കൈലൈറ്റ് ആശുപത്രിയിലെ തൊഴിലാളികളെ പൂട്ടിയിട്ടു. ആരെയും ഉള്ളിലേക്കോ, പുറത്തേക്കോ വിടുന്നില്ല. ഇവിടെ നടക്കുന്നത് നാസിസം ആണോ? ഇതെന്താ ജയിലാണോ? തന്റെ കക്ഷിയെ അദ്ദേഹവുമായി ബന്ധമുള്ളവരെയും നരേന്ദ്ര മോദി മനഃപൂര്‍വം വേട്ടയാടുകയാണ്. യാതൊരു തെളിവുമില്ലാതെയാണ് ഇതു ചെയ്യുന്നത്. 45 വര്‍ഷമായി ഇത് തുടരുന്നു. എന്നിട്ടും അവര്‍ക്ക് തെളിവുകള്‍ കണ്ടെത്താനായില്ല. അതിനാല്‍ അവര്‍ തങ്ങളെ പുറത്തുനിര്‍ത്തി കൃത്രിമ തെളിവുണ്ടാക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിക്കാനീര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വാദ്രക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.
എന്നാല്‍ പ്രതിരോധ ഇടപാടില്‍ കമ്മിഷന്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഇന്നലെ റെയ്ഡ് നടത്തിയതെന്നാണ് വിവരം. അതിനിടെ പരിശോധനക്കെതിരേ വിമര്‍ശനവുമായി കേണ്‍ഗ്രസ് രംഗത്തെത്തി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പരാജയം ഉറപ്പിച്ച മോദി പഴയ അടവുകള്‍ പുറത്തെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."