HOME
DETAILS

ഹജ്ജ്; രേഖകളില്ലാതെ മക്കയില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്ക്

  
backup
August 02 2017 | 09:08 AM

856754157-2

 

ജിദ്ദ : മതിയായ രേഖകളില്ലാത്തവര്‍ മക്കയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. നിയമം ലംഘിച്ച് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 50000 റിയാല്‍ പിഴയും, ആറുമാസം തടവും, വാഹനം കണ്ടു കെട്ടലും ശിക്ഷ ലഭിക്കുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.

ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന് സുരക്ഷ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പെട്രോളിങിനായി കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം മക്ക കവാടത്തില്‍ വെച്ച് 574 ഡ്രൈവര്‍മാരെ ജവാസാത്ത് ശിക്ഷിച്ചിരുന്നു.

ദുല്ഹജ്ജ് എട്ട്, ഒമ്പത് ദിവസങ്ങളില്‍ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള അനധികൃത പ്രവേശം തടയാന്‍ മക്കയുടെ അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കും. അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായും തടയും. അനധികൃതമായി പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. പുണ്യസ്ഥലങ്ങളിലേക്കുള്ള പോക്കുവരവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമുണ്ടാകും.

കഴിഞ്ഞ വര്‍ഷം മക്കയില്‍ അനുമതി പത്രമില്ലാതെ പ്രവേശനം വിലക്കിയതിന്റെ തുടക്കത്തില്‍ തന്നെ അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,64,000 പേരെ മടക്കി അയക്കുകയും 34,742 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു. ജിദ്ദയില്‍നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും സ്വന്തം വാഹനങ്ങളില്‍ ഹജ്ജിനത്തെിയ ബന്ധുക്കളെ കാണാന്‍ മക്കയിലേക്ക് പുറപ്പെട്ട നിരവധി പേരെ ചെക്ക്‌പോയിന്റില്‍ തടഞ്ഞുവെച്ച് വിരലടയാളം രേഖപ്പെടുത്തി മടക്കി അയക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിരലടയാളം രേഖപ്പെടുത്തുന്നവര്‍ക്ക് ഇഖാമ പുതുക്കുമ്പോഴും മറ്റും നിയമക്കുരുക്കില്‍ കുരുങ്ങിയിരുന്നു. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന എസ്.എം.എസ് സന്ദേശം ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ അയക്കുന്നുമുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് ബന്ധുക്കളെയും മറ്റും കാണാന്‍ മക്കയിലേക്ക് തിരിക്കുന്ന നിരവധി പേരാണ് സുരക്ഷ പരിശോധനയില്‍ അന്ന് കുടുങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago