HOME
DETAILS

കറുവള്‍ത്തടുക്ക സ്‌കൂള്‍ @ 125; എങ്ങുമെത്താതെ വികസനം

  
backup
August 02 2017 | 17:08 PM

%e0%b4%95%e0%b4%b1%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d

ബദിയടുക്ക: കുംബടാജെ പഞ്ചായത്തിലെ കറുവള്‍ത്തടുക്ക ജി.ജെ.ബി.എസ് സ്‌കൂള്‍ 125 വയസ് പിന്നിടുമ്പോഴും വികസനം അകലെ. എല്‍.പി സ്‌കൂളിനെ യു.പിയാക്കി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം അധികാരികള്‍ ഗൗനിക്കുന്നില്ലെന്നാണു നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പരാതി. 125ല്‍ അധികം വര്‍ഷം  പഴക്കമുള്ള  വിദ്യാലയത്തില്‍ മലയാളം, കന്നഡ ഡിവിഷനുകളിലായി 150 ഓളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. കെട്ടിടവും കളിക്കളവും അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എല്‍.പി സ്‌കൂളിനെ യു.പി ആക്കാന്‍ പോലും  മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.  
കറുവള്‍ത്തടുക്ക, മാര്‍പ്പനടുക്ക, മുനിയൂര്‍, ഉബ്രങ്കള, കുംബഡാജെ, അന്നടുക്ക, ചക്കുടല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. എല്‍.പി പഠനത്തിനു ശേഷം ഉപരിപഠനത്തിനായി 10കിലോമീറ്റര്‍ അകലെയുള്ള ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ല് സ്‌കൂളിനെയും ബദിയടുക്ക, വിദ്യാഗിരി സ്‌കൂളിനെയും ആശ്രയിക്കുന്ന അവസ്ഥയാണു നിലവിലുള്ളത്. ആവശ്യത്തിനു ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ കിലോമീറ്ററുകളോളം നടന്നാണു വിദ്യാലയത്തില്‍ എത്തുന്നത്.
മാറി വരുന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും സ്‌കൂള്‍ വികസനത്തിനായി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ നാളിതുവരെയായി കറുവള്‍ത്തടുക്ക സ്‌കൂളിനു പുരോഗതിയുണ്ടായിട്ടില്ല. 125ല്‍ അധികം വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ വിദ്യാര്‍ഥികള്‍ ഭീതിയോടെയാണു പഠനം നടത്തുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം  കാരണം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.
സ്‌കൂളിന്റെ പരാധീനത പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും എല്‍.പി സ്‌കൂള്‍ യു.പിയായി ഉയര്‍ത്തണമെന്നും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago