HOME
DETAILS

സമൂഹത്തില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന സംഘടനയാകണം എസ്.പി.സി: സ്പീക്കര്‍

  
backup
August 02 2017 | 17:08 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%97%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%82

കാസര്‍കോട്: സമൂഹത്തില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന  സംഘടനയായി സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍  മാറണമെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍  മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്  കരസ്ഥമാക്കിയ  എസ്.പി.സി കേഡറ്റുകള്‍ക്കുള്ള ജില്ലാതല അനുമോദന സമ്മേളനം ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക ജനാധിപത്യസമൂഹത്തില്‍ ജനങ്ങളുടെ കൂട്ടുകാരാണു പൊലിസ്. എന്നാല്‍  ചില കോണുകളിലെങ്കിലും  ബ്രിട്ടിഷുകാരുടെ പൊലിസ് മാന്വലിന്റെ അവസ്ഥ തുടരുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പൊലിസ് സംവിധാനമാണു കേരളത്തിലുള്ളത്. പൊലിസിന്റെ വിവിധ മുഖങ്ങളിലൊന്നാണ് എസ്.പി.സി. കുട്ടികളെ പരിശീലിപ്പിക്കുന്നതോടൊപ്പം അവരില്‍ നിന്നു പഠിക്കാനും സാധിക്കും. ജീവിതത്തില്‍ സവിശേഷമായ ദിശാബോധം നല്‍കുന്ന സാഹചര്യം ഒരുക്കാന്‍ എസ്.പി.സി സംവിധാനത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു  മുഖ്യാതിഥിയായി. ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ ആമുഖ പ്രഭാഷണം നടത്തി. ആര്‍.ടി.ഒ ബാബു ജോണ്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ. ദാമോദരന്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ ഇ. പ്രകാശ് കുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എം. രാജീവന്‍, എക്‌സൈസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. ബാലചന്ദ്രന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ, സ്ഥിരംസമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി, കൗണ്‍സലര്‍ എച്ച്. റംഷീദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുധീപ് ബോസ്, ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാല്‍ ഒ.വി മോഹനന്‍, പി.ടി.എ പ്രസിഡന്റ് പി.സുധാകരന്‍, എസ്.പി.സി. ജില്ലാ നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി ടി.പി പ്രേമരാജന്‍, ഹൊസ്ദുര്‍ഗ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 89 കേഡറ്റുകള്‍ക്കു ചടങ്ങില്‍ പുരസ്‌കാരം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago