കേരളത്തിന്റെ മിശ്രസംസ്കാരം രാജ്യത്തിനു മാതൃക: സ്പീക്കര്‍
തൃക്കരിപ്പൂര്‍: കേരളത്തിന്റെ മിശ്രസംസ്കാരം രാജ്യത്തിനു തന്നെ മാതൃകയാണെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ആയിറ്റി റെഡ്സ്റ്റാര്‍ സ്പോര്‍ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് രജത ജൂബിലി സമാപനത്തിന്റെയും ഇ.കെ.എന്‍ സ്മാരക ഗ്രന്ഥാലയം കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പല ഭാഗത്തും അരുതാത്തതു പലതും സംഭവിക്കുമ്പോള്‍ മിശ്രസംസ്കാരം നിലനില്‍ക്കുന്ന നമ്മുടെ കേരളത്തില്‍ ഇതൊന്നും ബാധകമാകാത്തതു നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും സ്പീക്കര്‍ പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
പി.കെ വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്, വാസു ചോറോട്, ടി.വി ഗോവിന്ദന്, പഞ്ചായത്ത് അംഗം തഹ്സീറ, സി.പി.എം ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന്, താലൂക്ക് ലൈബ്രറി പ്രസിഡന്റ് പി. വേണുഗോപാലന്‍, കെ.വി സജിത്ത്, കെ. ചന്ദ്രന്, വി.വി രാജേഷ്, ഒ.കെ രമേശന്, വി.വി ശശികുമാര്‍, സി രാഹുല്‍ സംസാരിച്ചു. നാടക പ്രവര്ത്തന് ഗംഗന് ആയിറ്റി, ചിത്രകാരന് സുരഭി ഇയ്യക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."