ജീവിക്കാന്‍ തൊഴില്‍ നല്‍കൂ എന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി
എരുമപ്പെട്ടി: ജീവിക്കാന്‍ തൊഴില്‍ നല്‍കൂ എന്ന് ആവശ്യപ്പെട്ട് വേലൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്കി.
കയ്യില്‍ അപേക്ഷയുമായി 200 തൊഴിലുറപ്പ് തൊഴിലാളികളാണ് വേറിട്ട പ്രതിഷേധ സമരവുമായി പഞ്ചായത്തിലെത്തിയത്. രണ്ട് മാസത്തിലധികമായി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആസ്തിവികസപദ്ധതികള് മാത്രം ചെയ്താല്‍ മതിയെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. ഇത് മൂലം കാനവൃത്തിയാക്കല്‍, പുല്ലുവെട്ടല്‍, കവുങ്ങ്, തെങ്ങ് എന്നിവക്ക് തടമെടുക്കല്‍, കിണര്‍ നിര്‍മാണം തുടങ്ങിയ തൊഴിലുകള്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇതിനെ തുടര്‍ന്നാണ് കൊടിയും മുദ്രാവാക്യങ്ങളുമില്ലാതെ കയ്യില്‍ തൊഴില്‍ ലഭിക്കാനുള്ള അപേക്ഷയുമായി തൊഴിലാളികള്‍ പഞ്ചായത്തിലേക്ക് പ്രകടനം നടത്തിയത്.
അപേക്ഷ നല്കിയ 200 തൊഴിലാളികള്‍ രശീതി നല്‍കേണ്ടി വന്നതോടെ പഞ്ചായത്തിലെ ഫ്രണ്ട് ഓഫിസിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ അപേക്ഷ നല്കാന് പഞ്ചായത്തില്‍ എത്തിയത്.
തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി അടിയന്തിരമായി പഞ്ചായത്ത് യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഭരണസമിതിക്ക് കത്ത് നല്‍കിയാതായി പ്രതിപക്ഷ നേതാവ് പി.കെ ശ്യാംകുമാര്‍ പറഞ്ഞു. പ്രതിഷേധ സമരത്തിന് കോണ്‍ഗ്രസ് അംഗങ്ങളായ പി.കെ ശ്യാംകുമാര്‍, സ്വപ്ന രാമചന്ദ്രന്, എല്‍സി ഔസേഫ്, എന്‍.ഡി സിമി, ശ്രീജ നന്ദന്, ഡെയ്സി ഡേവീസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."