ഉന്നാവ്, ത്രിപുര ബലാത്സംഗ കൊലപാതകങ്ങളും കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരായ നീക്കവും; തിങ്കളാഴ്ച സഭ പ്രക്ഷുബ്ധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉന്നാവിലും ത്രിപുരയിലും യുവതികളെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ചുട്ടുകൊല്ലുകയും ചെയ്ത സംഭവങ്ങളില്‍ ലോക്‌സഭക്കകത്തും പുറത്തും പ്രക്ഷോഭമുയര്‍ത്തിക്കൊണ്ടുവരാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. വിഷയത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
ഇരുസംഭവങ്ങളിലും പ്രതിധേഷിച്ച് പാര്‍ലമെന്റ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. യുവതികള്‍ക്ക് നേരെ നടത്തിയ ക്രൂരമായ അതിക്രമത്തില്‍ ലോക്‌സഭയില്‍ അടിന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. അതേസമയം കോണ്‍ഗ്രസ് എം.പിമാരായ ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസിനുമെതിരേ നടപടിയെടുക്കുന്നതിനുള്ള പ്രമേയവും നാളെ സഭയില്‍ അവതരിപ്പിക്കുമെന്നുറപ്പാണ്. ഇതോടെ പ്രക്ഷോഭം ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.
രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെ രാഷ്ടരീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. സ്മൃതി ഇറാനിക്കെതിരേ പ്രതിഷേധിച്ചതിനാണ് പ്രതാപനെതിരെയും ഡീനിനെതിരേയും നടപടിയെടുക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. എന്നാല്‍ ഇരുവരും മാപ്പുപറയേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം കൂടാതെ സ്മൃതി ഇറാനിക്കെതിരേ സ്പീര്‍ക്കര്‍ക്ക് പരാതി നല്‍കാനും സോണിയാ ഗാന്ധിയുടെ അധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."