HOME
DETAILS

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നല്‍കും: മന്ത്രി ജി.സുധാകരന്‍

  
backup
December 08 2018 | 04:12 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5-2

ആലപ്പുഴ: സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രാധാന്യം നല്‍കിവരികയാണെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. എം.എല്‍.എ എന്ന നിലയിലുള്ള മന്ത്രിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 59 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആലപ്പുഴ പ്രാദേശിക കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മൂന്നാംകിട രാഷ്ട്രീയക്കാര്‍ക്ക് കയറിയിറങ്ങാന്‍ സിന്‍ഡിക്കേറ്റ് പോലുള്ളവയെ ഉപയോഗിക്കരുതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറെ കാലമായി കേരള സര്‍വകലാശാലയില്‍ മോശപ്പെട്ട കാര്യങ്ങളാണ് നടന്നുവന്നത്. ഒരു രജിസ്ട്രാര്‍ സിന്‍ഡിക്കേറ്റ് തീരുമാനം തിരുത്തുക പോലും ഉണ്ടായി. വലിയ പാരമ്പര്യമുള്ള കേരള സര്‍വകലാശാലയില്‍ ശുദ്ധീകരണം ആവശ്യമാണ്. മികച്ച അക്കാദമിക നിലവാരത്തിലേക്ക് സര്‍വകലാശാലകള്‍ ഉയരണമെന്നതാണ് സര്‍ക്കാര്‍ നയം. ആസ്തി ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് മുറികളും വിശാലമായ കോണ്‍ഫറന്‍സ് ഹാളുമാണ് ആലപ്പുഴ യു.ടി.ഐയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിള്ള അധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, സിന്‍ഡിക്കേറ്റ് മെംബര്‍ കെ.എച്ച്. ബാബുജാന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.മനോജ്കുമാര്‍, കൗണ്‍സിലര്‍ എ.എം നൗഫല്‍, പ്രഫ.ജോണ്‍ എം.ജോര്‍ജ്, പ്രിന്‍സിപ്പല്‍ ഡോ.രാധാകൃഷ്ണപിള്ള പ്രസംഗിച്ചു.
ബില്‍ഡിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മന്ത്രി രചിച്ച കവിത മാസ്മരികത്തിന്റെ സംഗീതാവിഷ്‌കാരവും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago